Escape | അസമില്‍നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ പ്രതി ട്രെയിനില്‍ നിന്നും ചാടിപ്പോയതായി പരാതി
● സംഭവം ബിഹാര്‍ അതിര്‍ത്തിയില്‍വെച്ച്.
● രക്ഷപ്പെട്ടത് പോക്‌സോ കേസ് പ്രതി.
● പൊലീസ് അന്വേഷണം തുടങ്ങി.
കോഴിക്കോട്: (KasargodVartha) പോക്‌സോ കേസ് (POCSO Case) പ്രതിയായ അസം സ്വദേശി ഓടുന്ന ട്രെയിനില്‍ നിന്നും ചാടിപ്പോയതായി പരാതി. നസീബി ഷെയ്ഖ് എന്ന പ്രതിയാണ് രക്ഷപ്പെട്ടത്. അസമില്‍നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
ഇതര സംസ്ഥാനക്കാരിയായ 13 കാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാള്‍. നാലു മാസം മുന്‍പാണ് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്‌സോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് തിരച്ചില്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതി അസമിലേക്ക് രക്ഷപ്പെട്ടിരുന്നു.
അസം പൊലീസിന്റെ സഹായത്തോടെ വളരെ സാഹസികമായിട്ടായിരുന്നു ഇവിടെനിന്നും നല്ലളം പൊലീസ് പ്രതിയെ പിടികൂടിയത്. അസമില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ ബിഹാര്‍ അതിര്‍ത്തിയില്‍ വച്ചാണ് പ്രതി രക്ഷപ്പെട്ടതെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
#POCSO #escape #manhunt #Kerala #crime