നോക്കിപ്പേടിപ്പിക്കുന്നോടാ എന്ന് ചോദിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഡിഗ്രി വിദ്യാര്‍ത്ഥികളുടെ അക്രമം; തലയ്ക്കടിയേറ്റ പരിക്കുകളോടെ വിദ്യാര്‍ത്ഥി ആശുപത്രിയില്‍
Nov 27, 2018, 12:08 IST
കാസര്‍കോട്: (www.kasargodvartha.com 27.11.2018) നോക്കിപ്പേടിപ്പിക്കുന്നോടാ എന്ന് ചോദിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഡിഗ്രി വിദ്യാര്‍ത്ഥികളുടെ അക്രമം. തലയ്ക്കടിയേറ്റ പരിക്കുകളോടെ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം ഹൊസങ്കടി കജെ റോഡിലെ ഹമീദിന്റെ മകന്‍ എന്‍ എച്ച് യൂസുഫ് സഫ് വാനെ (17)യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉപ്പള കലാം കോളജിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് സഫ് വാന്‍. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. നോക്കിപ്പേടിപ്പിക്കുന്നോ എന്ന് ചോദിച്ച് ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ രണ്ടു പേര്‍ ചായ ഒഴിക്കുന്ന സ്റ്റീല്‍ പാത്രം ഉപയോഗിച്ച് തലക്കടിച്ചു പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന സഫ് വാന്‍ പരാതിപ്പെട്ടു. തലയ്ക്ക് ഏഴ് തുന്നലുകളുണ്ട്. കോളജ് അധികൃതരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് സി ടി സ്‌കാനിംഗിനും മറ്റുമായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Uppala, Plus two student assaulted by Degree students
< !- START disable copy paste -->