ഷര്‍ട്ട് ഇന്‍ ചെയ്ത് ലാപ്‌ടോപ് ബാഗ് തൂക്കി നടത്തം, ജോലി പോക്കറ്റടി; കോഴിക്കോട് കേന്ദ്രീകരിച്ചുള്ള പോക്കറ്റടി സംഘത്തിലെ പ്രധാനി അറസ്റ്റില്‍; അറസ്റ്റിലായത് കാസര്‍കോട് സ്വദേശി
Dec 24, 2019, 10:51 IST
കോഴിക്കോട്: (www.kasargodvartha.com 24.12.2019) കോഴിക്കോട് കേന്ദ്രീകരിച്ചുള്ള പോക്കറ്റടി സംഘത്തിലെ പ്രധാനി അറസ്റ്റു ചെയ്തു. കാസര്‍കോട് ചെങ്കള ചേരൂരിലെ ഫൈസലിനെയാണ് കസബ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എ പ്രശാന്ത്കുമാറും ഹോംഗാര്‍ഡ് എസ് ചന്ദ്രനും ചേര്‍ന്ന് പിടികൂടിയത്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. പുതിയ ബസ് സ്റ്റാന്‍ഡില്‍ പാലക്കാട് ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്ന ഭാഗത്ത് തെരുവുവിളക്കോ ഹൈമാസ്റ്റ് ലൈറ്റോ ഇല്ല. ബസുകളുടെ എണ്ണം കുറവായതിനാല്‍ വന്‍ തിരക്കും അനുഭവപ്പെട്ടു. ഇതിനിടെയാണ് പോക്കറ്റടി നടക്കുന്നത്. രണ്ട് പേരുടെ പഴ്‌സ് നഷ്ടപ്പെട്ടതായി പോലീസില്‍ പരാതി ലഭിച്ചതോടെ അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
ഷര്‍ട്ട് ഇന്‍ ചെയ്ത് ലാപ്‌ടോപ് ബാഗ് തൂക്കി കറങ്ങും. ഈ സമയത്താണ് മോഷണം നടത്തുന്നത്. ഒരു സംഘം തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് പറഞ്ഞു. ബസിന്റെ മുന്‍വാതിലിലൂടെ ഒരാള്‍ അകത്തുകയറി തിരക്കിനിടയിലൂടെ പിന്നിലെത്തും. ബസില്‍ തിക്കിത്തിരക്കാനും സംഘമുണ്ട്. ബസ് സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ പിന്‍വാതില്‍ വഴി പുറത്തിറങ്ങും. പുറത്തിറങ്ങിയ ഉടന്‍ കാത്തുനില്‍ക്കുന്ന അടുത്തയാള്‍ക്ക് പഴ്‌സും പണവും കൈമാറും. ഇയാള്‍ സ്റ്റാന്‍ഡിനു പുറത്ത് കാത്തുനില്‍ക്കുന്നയാള്‍ക്ക് ഉടനടി കൈമാറുകയാണ് ചെയ്യുന്നത്. പോക്കറ്റടി സംശയിച്ച് ആദ്യത്തെയാളെ പിടികൂടിയാലും പഴ്‌സും പണവും കണ്ടെത്താന്‍ കഴിയില്ല.
കോട്ടപ്പുറം സ്വദേശിയായ യുവാവിന്റെ പണം മോഷ്ടിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് ഫൈസലിനെ കൈയ്യോടെ പിടികൂടുകയുമായിരുന്നു.
Keywords: Kasaragod, Kerala, news, arrest, Top-Headlines, Kozhikode, Crime, Robbery, Pickpocket; Kasaragod native arrested
< !- START disable copy paste -->