പെരിയ ഇരട്ടക്കൊല: പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Jan 8, 2020, 19:42 IST
കൊച്ചി: (www.kasargodvartha.com 08.01.2020) പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ 10 പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളില്‍ മൂന്നുപേര്‍ നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചത് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. സെഷന്‍സ് കോടതിയെ സമീപിക്കാനായിരുന്നു ഹര്‍ജി പിന്‍വലിച്ചതെന്നായിരുന്നു വിശദീകരണം.
അതേസമയം പോലീസ് തയ്യാറാക്കിയ കുറ്റപത്രം റദ്ദാക്കി കേസ് സി ബി ഐയെ ഏല്‍പിച്ചുകൊണ്ടുള്ള ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ കേസ് വാദിക്കുന്നതിനായി സുപ്രീം കോടതിയില്‍ നിന്ന് വന്‍ തുക മുടക്കിയാണ് അഭിഭാഷകരെ ഇറക്കിയത്. ഇത് വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. നേരത്തെ കേസ് പരിഗണിക്കുന്നത് മാറ്റിവയ്പ്പിച്ച സര്‍ക്കാരിനെതിരെയും കോടതി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
2019 ഫെബ്രുവരി 17 നാണ് കല്യോട്ട് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കേസിലെ പ്രതികള്‍ എല്ലാവരും സി പി എം പ്രവര്‍ത്തകരോ നേതാക്കളോ ആണ്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 14 പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kochi, Top-Headlines, Murder-case, Crime, Periya, Periya double murder; Accused bail application rejected by HC
< !- START disable copy paste -->