പാലക്കാട് ദുരഭിമാന കൊല: ഭാര്യയുടെ പിതാവും അമ്മാവനും കസ്റ്റഡിയില്‍
പാലക്കാട്: (www.kvartha.com 26.12.2020) കുഴല്‍മന്ദം തേനൂരില്‍ ദുരഭിമാനകൊല കേസില്‍ ഭാര്യയുടെ പിതാവും അമ്മാവനും പൊലീസ് കസ്റ്റഡിയില്‍. മാനാംകുളമ്പ് സ്‌കൂളിനു സമീപം കൊല്ലപ്പെട്ട കുഴല്‍മന്ദം എലമന്ദം സ്വദേശി അനീഷിന്റെ (അപ്പു 27) ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും അമ്മാവന്‍ രതീഷുമാണ് കസ്റ്റഡിയിലായത്. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ പിതാവും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സാമ്പത്തികമായും, ജാതീയമായും പിന്നോക്കം നില്‍ക്കുന്ന അനീഷിന് ഹരിതയെ വിവാഹം ചെയ്ത് തരില്ലെന്ന് ബന്ധുക്കള്‍ നേരത്തെ പറഞ്ഞിരുന്നു. വെള്ളിയാഴ്ച ക്രിസ്തുമസ് ദിനത്തില്‍ വൈകീട്ട് 6.30 മണിയോടെയാണ് അനീഷ് കൊല്ലപ്പെട്ടത്. പ്രണയ വിവാഹത്തിന്റെ പേരില്‍ അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അനീഷിനെ നേരത്തെയും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ബൈക്കില്‍ കടയിലേക്ക് പോയ അനീഷിനേയും സഹോദരനേയും ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും അമ്മാവന്‍ സുരേഷും ചേര്‍ന്ന് വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും അനീഷ് മരിച്ചിരുന്നു. മൂന്ന് മാസം മുന്‍പാണ് ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചത്.
Keywords: Palakkad, news, Kerala, Top-Headlines, rime, Killed, marriage, Police, custody, Palakkad honour killing: Wife's father and uncle in Police custody