Online Scam | പടന്നയിലെ യുവതിയുടെ പക്കല്‍ നിന്നും 27.19 ലക്ഷം തട്ടിയെടുത്തതായി പരാതി; 2 പേര്‍ക്കെതിരെ കേസ്
● പ്രതികള്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയുമായി അടുപ്പം സ്ഥാപിച്ചത്.
● 'വിദേശത്ത് തുക നിക്ഷേപിച്ചാല്‍ വന്‍തുക ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞു.'
● 2020 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
● കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്.
ചന്തേര: (KasargodVartha) നിക്ഷേപത്തിന് വന്‍ തുക ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പടന്ന എടച്ചാക്കൈ സ്വദേശിനിയായ സഫ്രുന്നീസയില്‍ നിന്നും രണ്ടംഗസംഘം 27,19,495 രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ കോഴിക്കോട് പന്തീരങ്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശഫ്രീന്‍ ഇബ്രാഹിം (37), ഇജാസ് (42) എന്നിവര്‍ക്കെതിരെ കേസെടുത്തു. സഫ്രുന്നീസ ചന്തേര പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി.
പൊലീസ് പറയുന്നത്: 2020ലാണ് പ്രതികള്‍ ഇന്‍സ്റ്റഗ്രാം വഴി ഇവരെ പരിചയപ്പെട്ടത്. ശഫ്രീന്‍ ഇബ്രാഹിമും ഇജാസും വിദേശത്ത് താമസിച്ച് ജോലി ചെയ്യുകയാണെന്നും വിദേശത്ത് തുക നിക്ഷേപിച്ചാല്‍ വന്‍തുക ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞായിരുന്നു യുവതിയെ പറ്റിച്ചത്. മുതല്‍ ഉള്‍പെടെ വന്‍ തുക തിരിച്ച് കിട്ടുമെന്ന് പ്രലോഭിപ്പിച്ചു. തുടര്‍ന്ന് സഫ്രുന്നീസയുടെയും മാതാവിന്റെയും ബാങ്ക് അകൗണ്ടില്‍ നിന്നും പലതവണയായി 27,19,495 രൂപ ഇവര്‍ക്ക് നല്‍കുകയായിരുന്നു.
2020 ഏപ്രില്‍ 17 മുതല്‍ 2025 ഫെബ്രുവരി 19 വരെയുള്ള കാലയളവിലാണ് ഇത്രയും തുക യുവതിയില്‍ നിന്നും കൈക്കലാക്കി പ്രതികള്‍ തട്ടിപ്പ് നടത്തിയത്. പിന്നീട് ലാഭവിഹിതവും അല്ലെങ്കില്‍ നിക്ഷേപിച്ച തുകയെങ്കിലും തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്നും പണത്തെക്കുറിച്ചുള്ള വിവരം പോലുമില്ലാതെ ആയതോടെയുമാണ് യുവതി പരാതിയുമായി സമീപിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ.
Woman from Padanna filed a complaint stating that two individuals defrauded her of ₹27,19,495 by promising high returns on investments. Police have registered a case against two people from Kozhikode.
#OnlineFraud #FinancialScam #Kasaragod #ChanthraPolice #InvestmentFraud #CyberCrime