Drug Arrest | ഓപറേഷൻ ഡി ഹണ്ട്: 'മയക്കുമരുന്ന് വിൽപനക്കാരൻ 110 ഗ്രാം കഞ്ചാവുമായി പൊലീസിന് മുന്നിൽ കുടുങ്ങി'
● ചന്തേര പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്.
● ബിഹാർ സ്വദേശി സലീം അൻസാരിയാണ് അറസ്റ്റിലായത്
● മെട്ടമ്മൽ-മധുരങ്കൈ റോഡ് ജംഗ്ഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കാസർകോട്: (KasargodVartha) സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന ലഹരി വേട്ടയുടെ ഭാഗമായി ചന്തേര പൊലീസ് നടത്തിയ 'ഓപറേഷൻ ഡി ഹണ്ട്' എന്ന പ്രത്യേക പരിശോധനയിൽ കഞ്ചാവുമായി ഒരാൾ പിടിയിലായി. ബിഹാർ സ്വദേശിയും നിലവിൽ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർടേഴ്‌സിൽ താമസക്കാരനുമായ സലീം അൻസാരി (45) എന്നയാളാണ് അറസ്റ്റിലായത്.
ചന്തേര പൊലീസ് സംഘം പതിവ് പട്രോളിംഗിന്റെ ഭാഗമായി മെട്ടമ്മൽ- മധുരങ്കൈ റോഡ് ജംഗ്ഷനിൽ എത്തിയപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് ഇയാളെ തടഞ്ഞുനിർത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് പ്ലാസ്റ്റിക് കവറിനുള്ളിൽ 110 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കഞ്ചാവ് വിൽപ്പനക്കാരനാണെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ചന്തേര ഇൻസ്‌പെക്ടർ എം പ്രശാന്തിന്റെ നിർദേശ പ്രകാരം എസ്ഐ സതീഷ് കെ പി, മുഹമ്മദ് മുഹ്‌സിൻ, എ എസ് ഐ ലക്ഷമണൻ, സിപിഒ ഹരീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
As part of the state-wide anti-drug campaign, Chithera Police arrested Saleem Ansari (45), a native of Bihar residing in Chithera, Kasaragod, with 110 grams of cannabis during a special operation named 'Operation D Hunt'. He was apprehended at Mettammal-Madhurankai road junction during a routine patrol. Police stated that he confessed to being a cannabis peddler during interrogation.
#OperationDHunt #DrugArrest #CannabisSeizure #KasaragodPolice #KeralaDrugsFree #AntiDrugCampaign