Arrest | 'ഓൺലൈൻ ചൂതാട്ട സംഘത്തിലെ മുഖ്യ കണ്ണി കണ്ണൂരിൽ പിടിയിൽ'
● പ്രതിയുടെ പക്കൽ നിന്ന് 41 മൊബൈൽ ഫോണുകളും 2 ലാപ്ടോപ്പുകളും കണ്ടെടുത്തു.
● ഇയാൾ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്സിൽ നിന്നാണ് പിടിയിലായത്.
● പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.
കണ്ണൂർ: (KVARTHA) മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച് ഓൺലൈൻ ഗെയിം തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയായ യുവാവിനെ കണ്ണൂരിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് മണ്ഡവല്ലി സ്വദേശിയായ സത്യരാജ് വെടുകുറി (25) യാണ് പിടിയിലായത്. കണ്ണൂർ റെയിൽവേ ഇൻസ്പെക്ടർ സുധീർ മനോഹറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ ട്രോളി ബാഗിൽ നിന്നും 41 മൊബൈൽ ഫോണുകൾ, 2 ലാപ്ടോപ്പുകൾ, 4 എക്സ്റ്റൻഷൻ വയറുകൾ, 7 മൊബൈൽ ചാർജറുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്സിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. റെയിൽവേ പൊലീസ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും പരിശോധനയിൽ പങ്കാളികളായിരുന്നു.
തുടർന്ന് ഡാൻസാഫ് സ്ക്വാഡ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി ഓൺലൈൻ ഗെയിം ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുകളിൽ പങ്കാളിയാണെന്ന് സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. റെയിൽവേ എസ്ഐ വിജേഷ്, ഡാൻസാഫ് എസ്ഐ സത്യൻ, ജോസ്, അഖിലേഷ്, നിജിൽ, സംഗീത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Key member of an online gambling and fraud ring was arrested in Kannur. Police seized numerous mobile phones and laptops from him. He confessed to involvement in online gambling and fraud.
#OnlineGambling, #Arrest, #Kannur, #Crime, #Police, #Fraud