Cyber Crime | 'വൻ തുക ലാഭവിഹിതം വാഗ്ദാനം; ഓൺലൈൻ തട്ടിപ്പിലൂടെ കാസർകോട് സ്വദേശിക്ക് 19.5 ലക്ഷം രൂപ നഷ്ടം'
● കാസർകോട് മധൂർ പട്ളയിലെ അബൂബക്കർ അനസിനാണ് പണം നഷ്ടമായത്.
● ഓൺലൈൻ ക്രിപ്റ്റോ ട്രേഡ് മാർക്കറ്റിംഗ് എന്ന പ്ലാറ്റ്ഫോമിലൂടെയാണ് തട്ടിപ്പ് നടത്തിയത്.
● വാട്സ്ആപ്പ് വഴി ലഭിച്ച സന്ദേശത്തിലൂടെയാണ് തട്ടിപ്പിനിരയായത്.
● വിദ്യാനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കാസർകോട്: (KasargodVartha) ഓൺലൈൻ ട്രേഡിംഗിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് 19.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ വിദ്യാനഗർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മധൂർ പട്ളയിലെ അബൂബകർ അനസിന്റെ (23) പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അബൂബകറിന് വാട്സ് ആപിൽ ലഭിച്ച ഒരു സന്ദേശത്തിലൂടെ ടെലഗ്രാം ഗ്രൂപിൽ ചെറുകയായിരുന്നു. തുടർന്ന് ഓൺലൈൻ ക്രിപ്റ്റോ ട്രേഡ് മാർകറ്റിംഗ് എന്ന പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിച്ചു. കഴിഞ്ഞവർഷം മാർച്ച് മുതൽ ഈ വർഷം മാർച്ച് വരെയുള്ള കാലയളവിൽ പല തവണയായി 19,55,232 രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
എന്നാൽ, നിക്ഷേപം നടത്തിയ ശേഷം പണമോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ ലഭിക്കാതെ വഞ്ചിക്കപ്പെട്ടുവെന്നാണ് അബൂബകർ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയ വഴിയാണ് ഈ സ്ഥാപനത്തെക്കുറിച്ച് പരിചയപ്പെട്ടതെന്നും യുവാവ് കൂട്ടിച്ചേർത്തു. നിരവധി ആളുകൾ ഇത്തരത്തിലുള്ള ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
A resident of Kasaragod lost 19.5 lakh rupees in an online trading fraud. The victim was lured through a WhatsApp message to join a Telegram group and invest in an online crypto trading platform, but was ultimately deceived.
#OnlineFraud, #CyberCrime, #Kasaragod, #CryptoScam, #FinancialLoss, #KeralaNews