സുല്ത്വാന് ഗോള്‍ഡില്‍ നിന്നും ഡയമന്‍ഡ് കടത്തിയെന്ന കേസില്‍ ഒരു പ്രതി അറസ്റ്റില്‍; പിടിയിലായത് ബംഗ്ളൂറില്‍ നിന്നും
Dec 11, 2021, 11:38 IST
കാസര്‍കോട്: (www.kasargodvartha.com 11.12.2021) സുല്ത്വാന് ഗോള്‍ഡില്‍ നിന്നും ഡയമന്‍ഡ് കടത്തിയെന്ന കേസില്‍ ഒരു പ്രതി അറസ്റ്റില്‍. സുല്ത്വാന് ഗോള്‍ഡ് ജ്വലെറിയില്‍ നിന്നും 2.88 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ ബണ്ട് വാള് പൊലീസ് സ്റ്റേഷന് പരിധിയിലെ ഇമ്രാന് ശാഫി (36)യെയാണ് കാസര്‍കോട് ഡിവൈഎസ്പി, പി ബാലകൃഷ്ണന് നായരും സംഘവും അറസ്റ്റ് ചെയ്തത്. ബംഗ്ളൂറില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
ഇയാളെ ശനിയാഴ്ച കാസര്‍കോട് കോടതിയില്‍ ഹാജരാക്കും. ജ്വലെറിയില്‍ നിന്നും കവര്‍ന്ന ആഭരണങ്ങള്‍ കണ്ടെടുക്കാന്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തും.
അന്വേഷണസംഘത്തില്‍ കാസര്‍കോട് സിഐ അജിത്, എസ്ഐമാരായ ജനാര്ദനന്, നാരായണന് നായര്‍, രഞ്ജിത്ത്, എഎസ്ഐമാരായ ലക്ഷ്മി നാരായണന്, വിജയന്, മോഹനന്, പൊലീസുകാരായ ശിവകുമാര്‍, രാജേഷ്, ഓസ്റ്റിന്‍ തമ്പി എന്നിവരും ഉണ്ടായിരുന്നു.
മുഖ്യപ്രതി മുഹമ്മദ് ഫാറൂഖിന്റെ അനുജനാണ് ഇപ്പോള്‍ അറസ്റ്റിലായ ഇമ്രാന് ശാഫി. 55 ലക്ഷത്തോളം രൂപയുടെ ഡയമന്‍ഡ് മംഗ്ളൂറിലെ ഏതാനും ബാങ്കുകളില്‍ പണയം വച്ചതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബാക്കി ഡയമന്‍ഡ് പിടിയിലാകാനുള്ള മുഹമ്മദ് ഫാറൂഖില്‍ നിന്ന് വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kasaragod, News, Kerala, Case, Arrest, Crime, Police, Court, Sultan Gold, Robbery, Top-Headlines, One arrested in diamond smuggling case from Sultan Gold
< !- START disable copy paste -->