വൃദ്ധമാതാവിന് മകന്റെയും ചെറുമകന്റെയും മര്‍ദനം
Nov 26, 2018, 18:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.11.2018) വൃദ്ധമാതാവിനെ മകനും ചെറുമകനും ചേര്‍ന്ന് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. അജാനൂര്‍ കടപ്പുറത്തെ കുഞ്ഞിരാമന്റെ ഭാര്യ സീമന്തിനി(85)യെയാണ് മൂത്തമകന്‍ രത്നാകരനും മകന്‍ രജനീഷും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ശനിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം. സീമന്തിനിയുടെ സഹോദര പുത്രന്‍ ബാബു കേസില്‍പ്പെട്ട് റിമാന്‍ഡില്‍ കഴിയുകയാണ്.
ബാബുവിനെ ജാമ്യത്തിലിറക്കാന്‍ വേണ്ടി രജനീഷ് സുഹൃത്തിനോട് 10,000 രൂപ വായ്പ വാങ്ങിയിരുന്നു. എന്നാല്‍ ബാബുവിനെ ജാമ്യത്തിലിറക്കാതെ രജനീഷ് പണം മറ്റ് വഴിക്ക് ചെലവാക്കുകയായിരുന്നുവത്രെ. കഴിഞ്ഞ ദിവസം സ്വന്തം ജാമ്യത്തിലിറങ്ങിയ ബാബു ഇതിനെ കുറിച്ച് രജനീഷിനോട് ചോദിക്കുകയും ഇതിനിടയില്‍ ബാബു രജനീഷിനെ മര്‍ദ്ദിക്കുകയുമായിരുന്നു.
രജനീഷിനെ മര്‍ദ്ദിക്കുന്നത് കണ്ട രത്നാകരന്റെ സഹോദരന്‍ രവി തടയാത്തതിന്റെ വിരോധത്താല്‍ ശനിയാഴ്ച രാത്രി രജനീഷ് രവിയെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനം തടയാന്‍ ചെന്നപ്പോഴാണ് സീമന്തിനിക്ക് പരിക്കേറ്റത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Assault, Attack, Crime, Top-Headlines, Older woman assaulted by son and grand son
< !- START disable copy paste -->