Investigation | നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും
● ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ആരോപണമുണ്ട്.
● മൂന്ന് മാസത്തോളം കോമയിൽ കിടന്ന വിദ്യാർത്ഥിനി മാർച്ച് 22-നാണ് മരിച്ചത്.
● ഈ വിഷയത്തിൽ നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേരള ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകി.
ന്യൂഡൽഹി: (KasargodVartha) കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ആരോപണമുണ്ട്. മൂന്ന് മാസത്തോളം കോമയിൽ കിടന്ന വിദ്യാർത്ഥിനി മാർച്ച് 22-നാണ് മരിച്ചത്. ഈ വിഷയത്തിൽ നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേരള ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകി.
ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിനിയെ ആദ്യം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ സംഭവം വിദ്യാർത്ഥിനിയുടെ മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിലയിരുത്തി. ഹോസ്റ്റൽ മാനേജ്മെന്റ് വിദ്യാർത്ഥിനിയെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നതായും സുഖമില്ലാതിരുന്ന സമയത്ത് പോലും ഹോസ്റ്റൽ വാർഡൻ മാനസികമായി പീഡിപ്പിച്ചതായും സഹപാഠികൾ ആരോപിച്ചതായി മനുഷ്യാവകാശകമ്മീഷൻ അറിയിച്ചു. ഈ സാഹചര്യത്തിലാണ് നാലാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
The National Human Rights Commission (NHRC) has taken suo motu cognizance of the alleged suicide of a nursing student in Kasaragod, following accusations of mental harassment by the hostel warden. The student, who was in a coma for three months, passed away on March 22. The NHRC has issued notices to the Kerala Chief Secretary and the State Police Chief, demanding a report within four weeks, considering it a serious violation of human rights.
#NHRC #NursingStudentDeath #Kasaragod #HumanRightsViolation #KeralaPolice #HostelHarassment