Investigation | നഴ്‌സിംഗ് വിദ്യാർഥിനി ചൈതന്യയുടെ മരണം: ദേശീയ മനുഷ്യാവകാശ കമീഷൻ റിപോർട് തേടിയതിന് പിന്നാലെ അടുത്ത നടപടി; വാർഡനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കും
● മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് കോളജിലാണ് സംഭവം നടന്നത്.
● ചൈതന്യയുടെ മാതാപിതാക്കളുടെയും സഹോദരൻ്റെയും മൊഴി രേഖപ്പെടുത്തി.
● മെഡിക്കൽ റിപ്പോർട്ടുകളും മറ്റ് തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്.
● കേസിൽ ഉടൻതന്നെ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.
കാഞ്ഞങ്ങാട്: (KasargodVartha) മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് കോളജിൽ നഴ്‌സിംഗ് വിദ്യാർഥിനി പാണത്തൂരിലെ ചൈതന്യ (19) ജീവനൊടുക്കിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ റിപോർട് തേടിയതിന് പിന്നാലെ വാർഡനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് കേന്ദ്രങ്ങൾ കാസർകോട് വാർത്തയോട് വെളിപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് ചൈതന്യയുടെ മാതാവ്, പിതാവ്, സഹോദരൻ, സഹപാഠികളായ മറ്റു വിദ്യാർഥിനികൾ എന്നിവരിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച തന്നെ നേരത്തേ എടുത്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റവും ഉൾപ്പെടുത്തി കോടതിക്ക് റിപോർട് നൽകാനാണ് അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത്.
നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് സംസ്ഥാന സർകാരിനോട് റിപോർട് തേടിയിട്ടുണ്ട്. വാർഡൻ്റെ പീഡനത്തെ തുടർന്നാണ് നഴ്സിംഗ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ആക്ഷേപം. മൂന്ന് മാസത്തോളം കോമയിൽ കഴിഞ്ഞ പെൺകുട്ടി മരിച്ചതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
റിപോർടിൽ കേരള സർകാരിനും സംസ്ഥാന പൊലീസ് മേധാവിക്കും നോടീസ് അയച്ചതായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ വ്യാഴാഴ്ച വാർത്താകുറിപ്പിലുടെ അറിയിച്ചിരുന്നു. മധ്യമ റിപോർടുകളുടെ അടിസ്ഥാനത്തിൽ ഇരയ പെൺകുട്ടിയുടെ മരണം 'മനുഷ്യാവകാശ ലംഘനത്തിൻ്റെ ഗുരുതരമായ പ്രശ്നം' ഉയർത്തുന്നുവെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ പ്രസ്താവനയിൽ നിരീക്ഷിച്ചിരുന്നു.
വിദ്യാർത്ഥിനിയെ ആദ്യം മംഗ്ളൂറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. ചീഫ് സെക്രടറിക്കും സംസ്ഥാന പൊലീസ് ഡയറക്ടർ ജനറലിനും നോട്ടീസ് അയച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ കമീഷൻ അറായിച്ചിട്ടുണ്ട്.
ഹോസ്റ്റൽ വാർഡൻ വിദ്യാർഥിനിയെ പഠനത്തിൻ്റെ ഭാഗമായി ആശുപത്രിയിലെ ജോലി സ്ഥലത്ത് ഉപദ്രവിച്ചുവെന്ന് സഹ വിദ്യാർഥിനികൾ ആരോപിച്ചതായി പറയുന്നു. മരിച്ച പെൺകുട്ടിക്ക് സുഖമില്ലാതിരുന്നപ്പോഴും ഹോസ്റ്റൽ വാർഡൻ മാനസികമായി പീഡിപ്പിച്ചുവെന്നും വിദ്യാർഥിനികൾ ആരോപിച്ചിരുന്നു.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മടിക്കരുത്!
Following a report sought by the National Human Rights Commission regarding the death of nursing Death Chaithanya in Kanhangad, police sources have revealed that a case will be registered against the warden for abetment to ഡെപ്ത്. This decision comes after detailed statements were taken from Chaithanya's parents, brother, and fellow students, alleging harassment by the warden led to the tragic incident. The police plan to include the charge of abetment to Death in the existing case and submit a report to the court on Monday.
#NursingStudentDeath, #HumanRightsViolation, #KeralaPolice, #NHRC, #JusticeForChaithanya