സോഷ്യല്‍ മീഡിയയിലെ അപകീര്‍ത്തി പ്രചാരണം; മുസ്ലിം ലീഗ് നേതാവ് എ അബ്ദുര്‍ റഹ് മാന്‍ പരാതി നല്കി
Mar 6, 2017, 17:30 IST
കാസര്‍കോട്: (www.kasargodvartha.com 06/03/2017) സോഷ്യല്‍ മീഡിയകളില്‍ നിരന്തരമായി അപകീര്‍ത്തികരമായ കുറിപ്പുകള്‍ പോസ്റ്റ് ചെയ്ത് ചിലര്‍ വ്യക്തിഹത്യ നടത്തുന്നതായി കാണിച്ച് എസ് ടി യു ദേശീയ സെക്രട്ടറിയും മുസ്ലിം ലീഗ് ജില്ലാ ട്രഷററുമായ എ അബ്ദുര്‍ റഹ് മാന്‍ മുഖ്യമന്ത്രി, ഡി ജി പി, ഉത്തരമേഖല എ ഡി ജി പി, കാസര്‍കോട് ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്കി. കഴിഞ്ഞ ഒരാഴ്ചയായി ചില ക്രിമിനല്‍ കേസുകളിലെ പ്രതികളും സാമൂഹ്യ വിരുദ്ധരും ചേര്‍ന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ മാനഹാനി വരുത്തുന്ന രീതിയില്‍ അസഭ്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
ഫേസ്ബുക്ക്, വാട്ട്സാപ്പ് വഴിയാണ് വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പകര്‍പ്പുകള്‍ സഹിതമാണ് പരാതി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : STU, Muslim-league, Leader, complaint, Police, kasaragod, Top-Headlines, Social networks, A Abdul Rahman, Muslim league leader files complaint against defamation.