ജാമ്യപ്രതീക്ഷയില്‍ എത്തി, റിമാന്‍ഡ് ചെയ്യുമെന്നറിഞ്ഞപ്പോള്‍ കോടതിയില്‍ നിന്ന് ചാടിപ്പോയ വധശ്രമക്കേസ് പ്രതി ഒരു മാസത്തിനു ശേഷം മജിസ്‌ട്രേറ്റിനു മുമ്പാകെ കീഴടങ്ങി; പിന്നാലെ റിമാന്‍ഡും
Jan 31, 2018, 11:46 IST
കാസര്‍കോട്: (www.kasargodvartha.com 31.01.2018) ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ എത്തുകയും റിമാന്‍ഡ് ചെയ്യുമെന്ന് ഉറപ്പായതോടെ കോടതിയില്‍ നിന്ന് ചാടിപ്പോവുകയും ചെയ്ത വധശ്രമക്കേസ് പ്രതി ഒരു മാസത്തിനു ശേഷം കോടതിയില്‍ കീഴടങ്ങി. ചൂരിയിലെ ഫത്താഹ് (24) ആണ് ചൊവ്വാഴ്ച വൈകുന്നേരം കാസര്‍കോട് ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഫത്താഹിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
2017 ഡിസംബര്‍ 21 നാണ് ഫത്താഹ് കോടതിയില്‍ കീഴടങ്ങിയിരുന്നത്. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതി ഹാജരായത്. എന്നാല്‍ റിമാന്‍ഡ് ചെയ്യുന്നതായി മജിസ്ട്രേറ്റിന്റെ അറിയിപ്പ് വന്നതോടെ അമ്പരന്നുപോയ യുവാവ് കോടതിയില്‍ നിന്നും ചാടിയിറങ്ങി സ്ഥലം വിടുകയായിരുന്നു. സംഭവത്തില്‍ കോടതിയിലെ ജൂനിയര്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് ഫത്താഹിനെതിരെ കേസെടുത്തിരുന്നത്. പോലീസിന് പിടികൊടുക്കാതെ ഇത്രയും കാലം ഫത്താഹ് ഒളിവില്‍കഴിയുകയായിരുന്നു.
2014 ല്‍ നടന്ന വധശ്രമക്കേസില്‍ പ്രതിയാണ് ഫത്താഹ്. എന്നാല്‍ കേസ് നിലനില്‍ക്കെ ഫത്താഹ് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. ഇതു സംബന്ധിച്ച് പോലീസ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫത്താഹിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഫത്താഹ് കോടതിയില്‍ ഹാജരാവുകയാണുണ്ടായത്. കോടതിയില്‍ കീഴടങ്ങിയാല്‍ ജാമ്യം കിട്ടുമെന്ന് ആരുടെയോ വിദഗ്ദ്ധോപദേശം ലഭിച്ചതോടെയാണ് പ്രതീക്ഷയോടെ ഫത്താഹ് കോടതിയില്‍ കീഴടങ്ങിയത്. ജാമ്യം ലഭിക്കുന്ന മുറയ്ക്ക് എത്രയും വേഗം കോടതിയില്‍ നിന്നും തിരിച്ചുപോകാന്‍ ഒരുങ്ങിനില്‍ക്കുന്നതിനിടെയാണ് ഫത്താഹിനെ റിമാന്‍ഡ് ചെയ്യുന്നതായുള്ള മജിസ്ട്രേറ്റിന്റെ അറിയിപ്പ് വന്നത്. ഇതോടെ പരിഭ്രാന്തനായ ഫത്താഹ് സര്‍വ്വ ശക്തിയുമെടുത്ത് കോടതി മുറിയില്‍ നിന്നും പുറത്തേക്ക് കുതിച്ചോടുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസെത്തി പിറകെ ഓടിയെങ്കിലും ഫത്താഹിന്റെ പൊടിപോലും കണ്ടെത്താനായില്ല. പിന്നീടാണ് ഇതു സംബന്ധിച്ച് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ ജൂനിയര്‍ സൂപ്രണ്ട് പോലീസില്‍ പരാതി നല്‍കിയത്.
Related News:
ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ വധശ്രമക്കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി; റിമാന്‍ഡ് ചെയ്യുന്നതായി മജിസ്ട്രേറ്റിന്റെ അറിയിപ്പ് വന്നതോടെ അമ്പരന്ന യുവാവ് കോടതിയില്‍ നിന്നും ഓടിരക്ഷപ്പെട്ടു, പ്രതിയെ തിരഞ്ഞ് വലഞ്ഞ് പോലീസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Remand, court, Police, Murder-attempt, Top-Headlines, Crime, Murder attempt case accused surrendered before court; Remanded
< !- START disable copy paste -->