ഭാര്യയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി കൂടെതാമസിപ്പിച്ച സുഹൃത്തായ യുവാവിനെ പിറകില്‍ നിന്നെത്തി ഉളി കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി
Oct 26, 2019, 17:08 IST
കാസര്‍കോട്: (www.kasargodvartha.com 26.10.2019) ഭാര്യയുടെ സുഹൃത്തായ യുവാവിനെ പിറകില്‍ നിന്നെത്തി ഉളി കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. പനത്തടി ചാമുണ്ഡിക്കുന്നിലെ കുമാരനെ (50)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2014 നവംബര്‍ 25ന് ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബന്തടുക്ക ബസ് സ്റ്റാന്‍ഡ് പരിസരത്ത് നില്‍ക്കുകയായിരുന്ന മാണിമൂലയിലെ ആനന്ദനെ (41) പിറകിലൂടെയെത്തി ഉളികൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. കര്‍ണാടകയില്‍ താമസിക്കുന്ന ആനന്ദന്‍ അച്ഛന്റെ മരണാനന്തര ചടങ്ങിനാണ് ബന്തടുക്കയില്‍ എത്തിയത്. കുമാരന്റെ ഭാര്യയെ ആനന്ദന്‍ പ്രലോഭിപ്പിച്ച് കൊണ്ടുപോയി കൂടെ താമസിപ്പിക്കുന്നതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം.
സംഭവത്തില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം അബ്ദുല്‍ സത്താര്‍ ഹാജരായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, accused, Top-Headlines, Crime, court, Murder attempt case accused found guilty
< !- START disable copy paste -->