വധശ്രമക്കേസിലെ പ്രതി കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടു പോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; മണിക്കൂറുകള്‍ക്കകം പിടിയില്‍
May 24, 2017, 22:12 IST
വിദ്യാനഗര്‍: (www.kasargodvartha.com 24.05.2017) വധശ്രമക്കേസില്‍ റിമാന്‍ഡിലായ പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പിന്നീട് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ബേക്കല്‍ പോലീസ് കളനാട് നിന്നും പിടികൂടി. മധൂര്‍ കൊല്ലങ്കാനത്ത് താമസക്കാരനും കളനാട് സ്വദേശിയുമായ മുനീര്‍ (30) ആണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ് വീണ്ടും പിടിയിലായത്.
ബുധനാഴ്ച രാവിലെ 11 മണിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന മുനീറിനെ റിമാന്‍ഡ് കാലാവധി തീര്‍ന്നതിനിടെ തുടര്‍ന്ന് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 12 മണിയോടെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടിയതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ കോടതി പരിസരത്ത് പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസിലെ പ്രതിയാണ് മുനീര്‍. സ്വന്തം സഹോദരനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായത്. കോടതി പരിസരത്ത് നിന്നും രക്ഷപ്പെട്ട മുനീര്‍ പിന്നീട് കളനാട്ടെ പിതാവിന്റെ വീട്ടുപരിസരത്ത് എത്തിയപ്പോള്‍ രഹസ്യം വിവരം ലഭിച്ചെത്തിയ ബേക്കല്‍ എസ് ഐ വിപിനും സംഘവും ഇയാളെ കീഴ്‌പെടുത്തുകയായിരുന്നു. പ്രതിയെ പിന്നീട് വിദ്യാനഗര്‍ പോലീസിന് കൈമാറി. പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞതിന് വിദ്യാനഗര്‍ പോലീസ് മറ്റൊരു കേസും മുനീറിനെതിരെ രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ മുനീറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Police, Accuse, Jail, Remand, Court, Kasaragod, Bekal, Kalanad, Crime, Muneer Kalanad, Murder attempt case accused escaped, held with in hours.