കൊലക്കേസ് പ്രതിക്കു നേരെയുണ്ടായ വധശ്രമം; സഹോദരനെയും സഹോദരീ പുത്രനെയും ജയിലിലടച്ചു
Mar 4, 2019, 18:44 IST
മഞ്ചേശ്വരം: (www.kasargodvartha.com 04.03.2019) കൊലക്കേസ് പ്രതിക്കു നേരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹോദരനെയും സഹോദരീ പുത്രനെയും കോടതി റിമാന്‍ഡ് ചെയ്തു. പൈവളിഗെ കളായിയിലെ ജയറാം നോണ്ട (38)യെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സഹോദരന്‍ പ്രഭാകര നോണ്ട (36), സഹോദരീപുത്രന്‍ ജയരാജ് (20) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ജയറാം നോണ്ടയെ ഇരുവരും ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ചത്. വെട്ടേറ്റ ജയറാം ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബപ്രശ്നത്തെ ചൊല്ലി ഇവര്‍ വീട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വാക്കുതര്‍ക്കമുണ്ടാകുകയും ജയറാം നോണ്ടയെ രണ്ടുപേര്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്യുകയായിരുന്നു. പെര്‍മുദെ ബാളിഗെ അസീസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ജയറാം നോണ്ട.
മഞ്ചേശ്വരം അഡീ. എസ് ഐ ടി പി ഗംഗാധരനാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും മറ്റുമായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Crime, Police, Manjeshwaram, Murder-attempt, Murder attempt against murder case accused; 2 remanded
< !- START disable copy paste -->