city-gold-ad-for-blogger

Theft | പള്ളി ഇമാമിന്റെ മുറിയിൽ നിന്ന് പണം കവർന്നു; പൊലീസ് അന്വേഷണം തുടങ്ങി

Kasaragod police investigating the theft at a mosque.
Photo: Arranged

● 32000 രൂപയാണ് നഷ്ടപ്പെട്ടത്.
● റമദാനിൽ ലഭിച്ച സഹായ തുകയും പള്ളി പരിപാലന തുകയുമാണ് നഷ്ടപ്പെട്ടത്.
● മുൻപും സമാനമായ മോഷണ ശ്രമങ്ങൾ നടന്നിട്ടുണ്ട്.

കുമ്പള: (KasargodVartha) മൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദിൽ, പള്ളി ഇമാം മുറിയിൽ സൂക്ഷിച്ചു വെച്ചിരുന്ന 32000 രൂപ കവർന്നതായി പരാതി. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മൂന്ന് വർഷമായി പള്ളിയിൽ ഇമാമായി ജോലി ചെയ്തുവരുന്ന കർണാടക മഞ്ഞനാടി സ്വദേശിയായ സാഹിദ് അലമാരയിൽ സൂക്ഷിച്ചുവെച്ചിരുന്ന തുകയാണ് കവർച്ച ചെയ്യപ്പെട്ടത്.

വെള്ളിയാഴ്ച മാസ വരിസംഖ്യ സ്വരൂപിക്കാൻ പോയ സമയത്താണ് കവർച്ച നടന്നതെന്ന് സാഹിദ് കുമ്പള പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. റമദാനിൽ ഇമാമിന്  ലഭിക്കുന്ന സഹായ തുകയും, പള്ളി പരിപാലന തുകയുമാണ് നഷ്ടപ്പെട്ടത്. സാഹിദ് മൊഗ്രാൽ മുഹ്‌യുദ്ദീൻ ജുമാമസ്ജിദിന് കീഴിലുള്ള മദ്രസയിൽ മദ്രസാധ്യാപകനായും ജോലി ചെയ്യുന്നുണ്ട്.

നേരത്തെ ഇത്തരത്തിൽ സമാനമായ മോഷണ ശ്രമങ്ങൾ ഖിളർ പള്ളിയിൽ ഉണ്ടായിട്ടുണ്ടെന്ന് മഹല്ല് നിവാസികൾ പറയുന്നു. മാസങ്ങൾക്കു മുമ്പ് ഇമാമിന്റെ മൊബൈൽ ഫോൺ മോഷണം പോയിരുന്നു. അത് പിന്നീട് കണ്ടുകിട്ടിയിരുന്നു.ഈ വഴിക്കും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


A sum of ₹32,000 was stolen from the Imam's room at a mosque in Kasaragod. Police have initiated an investigation after the complaint was filed.

#Theft #Kasaragod #Mosque #PoliceInvestigation #Imam #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia