ഓട്ടോയാത്രക്കിടെ പിറകിലൂടെ കൈയ്യിട്ട് യുവതിയെ പിടിച്ച ഡ്രൈവര്‍ അറസ്റ്റില്‍; രക്ഷയ്ക്കായി പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്ക്
Feb 14, 2019, 13:51 IST
ബദിയടുക്ക: (www.kasargodvartha.com 14.02.2019) ഓട്ടോയാത്രക്കിടെ പിറകിലൂടെ കൈയ്യിട്ട് യുവതിയെ പിടിച്ച ഡ്രൈവര്‍ അറസ്റ്റിലായി. ബദിയടുക്ക പള്ളത്തടുക്കയിലെ പി രവീന്ദ്രനെ (47)യാണ് ബദിയടുക്ക എസ് ഐ മെല്‍വിന്‍ ജോസും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി 9.15 മണിയോടെ ബദിയടുക്ക ടൗണില്‍ നിന്നും ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ കരിമ്പില പാലത്തിനു സമീപം വെച്ചാണ് 48കാരിയായ യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്.
പീഡനശ്രമമുണ്ടായതോടെ യുവതി ഓട്ടോറിക്ഷയില്‍ നിന്നും പുറത്തേക്ക് എടുത്തുചാടി. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ വ്യാഴാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്ന് ബദിയടുക്ക പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഇയാളുടെ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Top-Headlines, Crime, Molesting attempt against woman; Auto Driver arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Badiyadukka, Top-Headlines, Crime, Molesting attempt against woman; Auto Driver arrested
< !- START disable copy paste -->