16 കാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
Sep 2, 2017, 19:29 IST
വിദ്യാനഗര്‍: (www.kasargodvartha.com 02.09.2017) 16കാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബദിയഡുക്ക ചുള്ളിക്കാനയിലെ സി എച്ച് ബഷീറിനെ (39)യാണ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 28ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കര്‍ണാടകയിലെ കാര്‍വാറില്‍ കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തായത്.
മാര്‍ക്കറ്റിംങ് ജോലി ചെയ്തുവരികയായിരുന്നു പെണ്‍കുട്ടി. ബദിയഡുക്കയില്‍ കട നടത്തുന്ന ബഷീറുമായി ഇതിനിടയില്‍ അടുപ്പത്തിലാവുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുള്ള പ്രതി അക്കാര്യം മറച്ചുവച്ച് പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും ഇക്കഴിഞ്ഞ ജനുവരി മാസം മുതല്‍ നിരവധി തവണ പീഡിപ്പിക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. ചുള്ളിക്കാനയിലെ ആളൊഴിഞ്ഞ പറമ്പിലും മണിയമ്പാറയിലെ ഒരു വീട്ടിലും വച്ചായിരുന്നു പീഡനം.
ബഷീറിനെ പോക്‌സോ നിയമപ്രകാരം ബദിയടുക്ക പോലീസും കേസെടുത്തു. കോടതി നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ പരവനടുക്കം മഹിളാമന്ദിരത്തിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Love, Molestation, Case, Youth, Arrest, Crime, Kasaragod, CH Basheer.