മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് കൂട്ടുനിന്ന മാതാവും അറസ്റ്റില്‍; പെണ്‍കുട്ടി വിവരം മാതാവിനോട് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചേക്കുമെന്ന് ഭയന്ന് മാതാവ് സംഭവം രഹസ്യമാക്കി വെച്ചു
Dec 24, 2017, 19:43 IST
കാസര്‍കോട്: (www.kasargodvartha.com 24.12.2017) പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ പിതാവിന് കൂട്ടുനിന്ന മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിതാവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിതാവിന് മകളെ പീഡിപ്പിക്കാന്‍ മാതാവ് ഒത്താശ നല്‍കിയതായി തെളിയുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി പിതാവിന് പുറമെ മാതാവിനെതിരെയും പോലീസിന് മൊഴി നല്‍കുകയാണുണ്ടായത്. ഇതോടെ എസ്.ഐ. പി. അജിത്കുമാര്‍ വനിതാ പോലീസിന്റെ സഹായത്തോടെ മാതാവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു.
സംഭവവുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ച പോലീസ് 45 കാരിയായ മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ സ്ത്രീയെ റിമാന്‍ഡ് ചെയ്ത് കാഞ്ഞങ്ങാട് ജില്ലാ ജയിലിലടച്ചു. രണ്ടാം ഭാര്യയിലുള്ള പെണ്‍കുട്ടിയെ പിതാവ് എട്ട് വര്‍ഷത്തോളമാണ് ലൈംഗികമായി പീഡിപ്പിച്ചത്. വധഭീഷണി മുഴക്കിയായിരുന്നു പീഡനം. പെണ്‍കുട്ടി വിവരം മാതാവിനോട് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചേക്കുമെന്ന് ഭയന്ന് സംഭവം രഹസ്യമാക്കുകയും മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ നല്‍കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നഗര പരിധിയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് ഈ കുടുംബം താമസിക്കുന്നത്. പിതാവ് മൂന്നു വിവാഹം ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ രണ്ട് ഭാര്യമാരാണുള്ളത്.
Related News:
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ എട്ടു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; പിതാവ് കസ്റ്റഡിയില്‍, പീഡനത്തിനിരയായത് രണ്ടാം ഭാര്യയിലെ കുട്ടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Arrest, Kasaragod, Kerala, Molestation, news, Top-Headlines, Crime, Molestation case; Mother arrested for supporting accused
< !- START disable copy paste -->