യുവതിയെ 10 വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ ഡി വൈ എഫ് ഐ മുന്‍ ബ്ലോക്ക് സെക്രട്ടറി അറസ്റ്റില്‍; അറസ്റ്റ് രഹസ്യമാക്കി വെക്കാന്‍ പോലീസിന്റെ നീക്കം
Aug 31, 2018, 12:14 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 31.08.2018) യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് 2008 മുതല്‍ തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന കേസില്‍ ഡി വൈ എഫ് ഐ മുന്‍ ബ്ലോക്ക് സെക്രട്ടറിയെ ചന്തേര പോലീസ് അറസ്റ്റു ചെയ്തു. ഡി വൈ എഫ് ഐ തൃക്കരിപ്പൂര്‍ മുന്‍ ബ്ലോക്ക് സെക്രട്ടറിയും സി പി എം തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന വലിയപറമ്പ പഞ്ചായത്ത് ഓഫീസിന് സമീപത്തെ രതീഷ് കുതിരുമ്മലിനെ (33)യാണ് ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കല്‍ തുടങ്ങിയ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.
മാടക്കാല്‍ സ്വദേശിനിയായ 23 കാരിയായ യുവതിയുടെ പരാതിയിലാണ് നേതാവിനെതിരെ ചന്തേര പോലിസ് കേസെടുത്തത്. തനിക്കു 13 വയസുള്ളപ്പോള്‍ 2008 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി പലയിടങ്ങളിലും കൊണ്ടുപോവുകയും രതീഷിന്റെ വീട്ടില്‍ വെച്ചും മടക്കാലിലെ യുവതിയുടെ വീട്ടില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. പരാതിയില്‍ അന്വേഷണം നടത്തിയ എസ് ഐ വിപിന്‍ ചന്ദ്രന്‍ വനിതാ പോലീസിനൊപ്പം മടക്കാലിലെ യുവതിയുടെ വീട്ടില്‍ എത്തി വിശദമായ മൊഴി എടുത്ത ശേഷമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പത്തു വര്‍ഷത്തോളം തന്നെ നേതാവ് കബളിപ്പിച്ചു എന്നാണ് യുവതി മൊഴി നല്‍കിയത്.
ഇതിനിടയില്‍ രതീഷ് മാടക്കാലിലെ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ഈ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞ യുവതി ചന്തേര പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് കേസെടുത്തതോടെ വയനാട്ടിലേക്ക് ഒളിവില്‍പോയ രതീഷ് വ്യാഴാഴ്ച ഉച്ചയോടെ രഹസ്യമായി പോലീസ് മുമ്പാകെ കീഴടങ്ങുകയും പോലീസ് ഉടന്‍ തന്നെ രഹസ്യമായി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.
സിപിഎം നേതൃത്വം ഇടപെട്ട് പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikaripur, Kerala, Kasaragod, DYFI, Molestation, Top-Headlines, Police, complaint, case, Crime, Molestation case; DYFI Ex Block Secretary arrested
< !- START disable copy paste -->