10 വയസുകാരനെ കുളിപ്പിക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍
Jun 3, 2019, 17:29 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 03.06.2019) 10 വയസുള്ള ആണ്‍കുട്ടിയെ കുളിപ്പിക്കാനെന്ന പേരില്‍ തോട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സ്വകാര്യ സ്‌കൂള്‍ പ്യൂണിനെതിരെ പോക്സോ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ സ്വകാര്യ സ്‌കൂളിലെ പ്യൂണായ കൊന്നക്കാട് ടൗണിലെ നാരായണനെ (35)യാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.
10 വയസുകാരനെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയി ദേഹത്ത് എണ്ണ തേപ്പിച്ച ശേഷം തോട്ടിലേക്ക് കുളിക്കാന്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കുളിപ്പിക്കുന്നതിനിടയില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് പരാതി. സംഭവം വീട്ടിലെത്തിയ ശേഷം കുട്ടി മാതാപിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് വെള്ളരിക്കുണ്ട് സി ഐക്ക് നേരിട്ടെത്തി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്ത നാരായണനെ കോടതിയില്‍ ഹാജരാക്കി. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇതിന് മുമ്പും നാലോളം കുട്ടികളെ ഇയാള്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. പ്ലസ് ടു തോറ്റ ശേഷം ആന്ധ്രയിലേക്ക് പോയ നാരായണന്‍ അവിടെ സ്വകാര്യ സ്‌കൂളില്‍ പ്യൂണായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ അവധിക്ക് നാട്ടിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Molestation, Crime, arrest, accused, Molestation against Boy; accused arrested
< !- START disable copy paste -->