ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കടന്ന് 26കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് മൊബൈലുമായി മുങ്ങിയ യുവാവ് അഞ്ചു വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
Feb 24, 2018, 11:17 IST
വിദ്യാനഗര്‍:(www.kasargodvartha.com 24.02.2018) ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കടന്ന് 26 കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം മൊബൈലുമായി മുങ്ങിയ യുവാവിനെ അഞ്ചു വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റു ചെയ്തു. മുട്ടത്തൊടി കോട്ടയിലെ മുനീറിനെ (35)യാണ് വിദ്യാനഗര്‍ എസ് ഐ ബാബു പെരിങ്ങേത്ത് അറസ്റ്റു ചെയ്തത്. 2013 ജനുവരി 11ന് രാത്രി 12.30 ന് ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കടന്ന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും നിലവിളിച്ചതോടെ യുവതിയുടെ മൊബൈലുമായി രക്ഷപ്പെടുകയുമായിരുന്നു മുനീര്‍.
വെള്ളിയാഴ്ച രാത്രി പാലക്കുന്നിലെ ഭാര്യാ വീട്ടില്‍ വെച്ചാണ് മുനീറിനെ അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചു വന്ന മുനീറിനെ പിടികൂടാന്‍ പോലീസ് പലതവണ ശ്രമിച്ചെങ്കിലും യുവാവ് തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയായിരുന്നു. പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Crime, Molestation, Accuse, Vidya Nagar, Molestation accused arrested after 5 years < !- START disable copy paste -->
വെള്ളിയാഴ്ച രാത്രി പാലക്കുന്നിലെ ഭാര്യാ വീട്ടില്‍ വെച്ചാണ് മുനീറിനെ അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചു വന്ന മുനീറിനെ പിടികൂടാന്‍ പോലീസ് പലതവണ ശ്രമിച്ചെങ്കിലും യുവാവ് തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയായിരുന്നു. പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Crime, Molestation, Accuse, Vidya Nagar, Molestation accused arrested after 5 years