22 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി; ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്‍പിച്ചു; പെണ്‍കുട്ടി ആശുപത്രിയില്‍, അന്വേഷണം ആരംഭിച്ച് പൊലീസ്
മലപ്പുറം: (www.kasargodvartha.com 26.10.2021) കൊണ്ടോട്ടി കോട്ടുകരയില്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ആക്രമണം ചെറുത്ത 22 കാരിയെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ആക്രമണം. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് തൊട്ടടുത്ത വയലിലെ വാഴ തോട്ടത്തിലേക്ക് പിടിച്ചു വലിച്ച് കൊണ്ടുപോവുന്നതിടെ ചെറുക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഈ സമയത്താണ് കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പിച്ചതെന്ന് മൊഴിയില്‍ പറയുന്നു.
പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചതായി പൊലീസ് അറിയിച്ചു. കൊണ്ടോട്ടി ഡി വൈ എസ് പി പി കെ അശ്‌റഫിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Keywords: News, Kerala, State, Molestation-attempt, Complaint, Malappuram, Top-Headlines, Police, Crime, Molest attempt against 22 year old girl in Malappuram