city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മിനാര്‍ ഗോള്‍ഡ് ജ്വല്ലറി കവര്‍ച്ച; പ്രതികള്‍ക്ക് 8 വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.08.2019) പാണത്തൂര്‍ മിനാര്‍ ഗോള്‍ഡില്‍ നിന്നും 400 പവന്‍ സ്വര്‍ണാഭരണങ്ങളും 1.20 ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ മൂന്നുപ്രതികളെ എട്ടുവര്‍ഷം തടവിനും പതിനായിരം രൂപ വീതം പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം. പാണത്തൂരിലെ ആരിഫ് (38), ആബിദ് (42), പാണത്തൂര്‍ പള്ളിക്കലിലെ കെ നൗഫല്‍ (46) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) വിദ്യാധരന്‍ പെരുമ്പള ശിക്ഷിച്ചത്.

കാഞ്ഞങ്ങാട് ഗാര്‍ഡന്‍ വളപ്പിലെ എം കെ ഹമീദീന്റെ ഉടമസ്ഥതയിലുള്ള മിനാര്‍ ജ്വല്ലറിയില്‍ 2007 ഓഗസ്റ്റ് 18നാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയിലെ ജീവനക്കാരായിരുന്നവരാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍. ജ്വല്ലറിയുടെ ഷട്ടറിന്റെ പൂട്ട് തുറന്നാണ് കവര്‍ച്ച നടത്തിയത്.
കവര്‍ച്ച നടന്ന സംഭവം പ്രതികള്‍ തന്നെയാണ് ഉടമകളെ അറിയിച്ചത്. അന്ന് രാജപുരം എസ് ഐ ആയിരുന്ന വി ബാലകൃഷ്ണന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കവര്‍ച്ചക്ക് ശേഷം പ്രതികളുടെ ആഡംബര ജീവിതമാണ് ഇവരിലേക്ക് അന്വേഷണം നീളാന്‍ കാരണമായത്. ഐപിസി 457 വകുപ്പ് പ്രകാരം കട കുത്തി തുറന്നതിന് മൂന്നു വര്‍ഷവും മോഷണം നടത്തിയതിന് മൂന്നു വര്‍ഷവും കൃത്രിമ രേഖ ചമച്ചതിന് രണ്ടു വര്‍ഷവും വീതമാണ് പ്രതികളെ ശിക്ഷിച്ചത്.

പ്രതികളില്‍ നിന്ന് സ്വര്‍ണം വാങ്ങിയ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി യശ്വന്ത് ദായ്വ് മഹാരാഷ്ട്രയില്‍ നിന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ നേരിട്ടെത്തി ഹാജരായി നല്‍കിയ മൊഴി നിര്‍ണായകമായിരുന്നു. നിര്‍ണായക സാക്ഷിയെ കോടതിയിലെത്തിക്കാനും കൃത്യമായി മൊഴി നല്‍കാനുമൊക്കെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷൈലജ നടത്തിയ നീക്കമാണ് പ്രതികളെ ശിക്ഷിക്കാനുള്ള പ്രധാന കാരണമായി മാറിയത്.

മിനാര്‍ ഗോള്‍ഡ് ജ്വല്ലറി കവര്‍ച്ച; പ്രതികള്‍ക്ക് 8 വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, accused, Top-Headlines, Crime, Robbery, Minar Gold robbery; 8 year imprisonment for  accused
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia