കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണവും മൊബൈലും കവര്‍ച്ച ചെയ്തു; പോലീസ് അന്വേഷണം ആരംഭിച്ചു
Jun 25, 2020, 11:31 IST
ഉദുമ: (www.kasargodvartha.com 25.06.2020) കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണവും മൊബൈലും കവര്‍ച്ച ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് ചക്കരബസാറില്‍ പഴയ സ്വര്‍ണം എടുത്ത് വില്‍പ്പന നടത്തുന്ന പാക്യാര ബദരിയ നഗറിലെ ഹനീഫയാണ് കൊള്ളയ്ക്കിരയായത്. 2.15 ലക്ഷം രൂപയും മൊബൈല്‍ ഫോണുമാണ് അജ്ഞാത സംഘം തട്ടിയെടുത്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
കടയടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ഹനീഫ. ഇതിനിടെയാണ് പാക്യാര കുന്നില്‍ രക്തേശ്വരി ക്ഷേത്രത്തിന് സമീപം വെള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘം തടഞ്ഞ് സ്‌കൂട്ടര്‍ ചവിട്ടി വീഴ്ത്തിയ ശേഷം ഹനീഫയുടെ മുഖം പൊത്തിപ്പിടിച്ച് പാന്റിന്റെ കീശയിലുണ്ടായിരുന്ന പണവും മൊബൈല്‍ഫോണുകളും തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
Keywords: Kasaragod, Kerala, news, Top-Headlines, Crime, Uduma, case, Beka l, Merchant attacked by unknown gang; cash and mobile phone looted
< !- START disable copy paste -->