city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drug Bust | കാറിൽ കടത്തിയ 100 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്: 'മയക്കുമരുന്ന് കൈമാറിയ മുഖ്യ കണ്ണി അറസ്റ്റിൽ'; 2 യുവതികൾ ഉൾപെടെ പിടിയിലായവർ അഞ്ചായി

Photo: Arranged

● കർണാടക കുടക് സ്വദേശി എ കെ ആബിദ് ആണ് അറസ്റ്റിലായത് 
● ഫെബ്രുവരി 25ന് രാത്രിയാണ് നാലുപേർ കാറിൽ പിടിയിലായത്.
● മൊബൈൽ ഫോണിൽ നിന്നാണ് മുഖ്യകണ്ണിയെക്കുറിച്ച് വിവരം ലഭിച്ചത്.

കാസർകോട്: (KasargodVartha) ആദൂർ മഞ്ചക്കലിൽ കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎയുമായി രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും അറസ്റ്റിലായ സംഭവത്തിൽ മയക്കുമരുന്ന് കൈമാറിയ മുഖ്യ കണ്ണി അറസ്റ്റിൽ. കർണാടക കുടക് വീരാജ്‌പേട്ടയിലെ എ കെ ആബിദ് (38) ആണ് അറസ്റ്റിലായത്. ആദൂർ എസ്ഐ കെ വിനോദ് കുമാറും സംഘവും കൊട്യാടിയിൽ നിന്നാണ് യുവാവിനെ പിടകൂടിയത്.

ഇതോടെ ഏകദേശം ആറു ലക്ഷത്തോളം രൂപ വിലമതിക്കുന്ന എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സഹദ് (26), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി എം ശാനവാസ് (42), ഭാര്യ ശരീഫ (40), മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പി എം ശുഐബ (38) എന്നിവരാണ് നേരത്തെ അറസ്റ്റിലായിരുന്നത്.

MDMA Case: Main Supplier Arrested in Kasargod

കഴിഞ്ഞ ഫെബ്രുവരി 25ന് രാത്രി പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ കാറിനെ ബെള്ളിപ്പാടി റോഡ് ജംഗ്ഷനിൽ വെച്ച് പൊലീസ് വാഹനം കുറുകെയിട്ട് തടഞ്ഞു നടത്തിയ പരിശോധനയിലാണ് കാറിൽ ഒളിപ്പിച്ച നിലയിൽ 100.76 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. കാറിൽ നിന്നു പിടികൂടിയ മൊബൈൽ ഫോണിൽ നിന്നാണ് മയക്കുമരുന്ന് കൈമാറിയത് ആബിദാണെന്നു മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.

The main supplier of MDMA seized from a car in Kasargod has been arrested. With this, the number of people arrested in the case has risen to five, including two women.

#MDMASeizure #Kasargod #DrugBust #Arrest #KeralaPolice #Crime

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub