MDMA seized | 'പൊലീസിനെ കണ്ട് നിര്‍ത്താതെ പോയ കാര്‍ അപകടത്തില്‍പെട്ടു'; വാഹനത്തില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
Sep 8, 2022, 19:43 IST
കാസര്‍കോട്: (www.kasargodvartha.com) പൊലീസിനെ കണ്ട് നിര്‍ത്താതെ പോയ കാര്‍ അപകടത്തില്‍പെട്ടു. പൊലീസ് നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ നിന്ന് എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഇദ്ദീന്‍ കുഞ്ഞാണ് പിടിയിലായത്. ചെറുവത്തൂരിലാണ് സംഭവമുണ്ടായത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. കൈ കാണിച്ചിട്ടും നിര്‍ത്താതെ അമിത വേഗത്തില്‍ ഓടിച്ചു പോയ കാര്‍ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
23 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. മഞ്ചേശ്വരത്ത് നിന്ന് വടകരയിലേക്ക് പോകുമ്പോഴാണ് ഇയാള്‍ പിടിയിലായതെന്നും ഇയാളുടെ പേരില്‍ പല സ്റ്റേഷനുകളിലും ലഹരി കടത്തിയതുമായി ബന്ധപ്പെട്ട് കേസുണ്ടെന്നും പൊലീസ് അറിയിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Drugs, Crime, MDMA, Arrested, Police, Accident, MDMA seized from car; one held.
< !- START disable copy paste -->