city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മര മില്‍ ഉടമ ഇസ്മാഈലിന്റെ കൊലപാതക കേസിലെ അവസാന പ്രതിയും പിടിയില്‍

മഞ്ചേശ്വരം: (www.kasargodvartha.com 24.08.2021) മരമില്‍ ഉടമ ഇസ്മാഈലിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന കേസിലെ അവസാന പ്രതിയും അറസ്റ്റിലായി. ഉള്ളാള്‍ ബയല്‍ മെഗേറു ജീ പൈന തറുത്തല ഗുഡെയിലെ ഇസ്മാഈല്‍ എന്ന ബദ്‌റുദ്ദീന്‍ (36) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ തലപ്പാടിയില്‍ വെച്ചാണ് പിടിയിലായത്.
  
മര മില്‍ ഉടമ ഇസ്മാഈലിന്റെ കൊലപാതക കേസിലെ അവസാന പ്രതിയും പിടിയില്‍

മറ്റൊരു പ്രതി മംഗളുറു കോട്ടേക്കാറിലെ നാസിര്‍ ഹുസൈനെ (35) കഴിഞ്ഞ ആഴ്ച മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അവസാന പ്രതിയെയും പിടികൂടിയത്. കേസില്‍ ഉടന്‍ കുറ്റപത്രം നല്‍കാനുള്ള ശ്രമത്തിലാണ് പൊലീസ്.

കൊല്ലപ്പെട്ട ഇസ്മാഈലിന്റെ ഭാര്യ ആഇശ (42), കാമുകനെന്ന് പറയുന്ന അയല്‍വാസിയായ മുഹമ്മദ് ഹനീഫ് (35), അറഫാത് (32) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. 2020 ജനുവരി 19ന് അര്‍ധ രാത്രി 12 മണിയോടെ മര മില്‍ ഉടമയായ ഇസ്മാഈലിനെ ഭാര്യയും കാമുകനും കാമുകന്റെ സുഹൃത്തുക്കളും ചേര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് മുണ്ട് മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മദ്യപിച്ച് കിടപ്പറയില്‍ ഉറങ്ങിക്കിടന്ന ഇസ്മാഈലിനെ കൊലപ്പെടുത്താനായി മംഗളൂറില്‍ നിന്നും കൊലയാളി സംഘത്തെ വരുത്തുകയായിരുന്നുവെന്നാണ് റിപോര്‍ട്.

വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയും ഹനീഫും പുറത്തിറങ്ങി നില്‍ക്കുകയും കൂട്ടാളികള്‍ മുറിക്കുള്ളില്‍ കയറി ഉറങ്ങി കിടക്കുകയായിരുന്ന ഇസ്മാഈലിനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കര്‍ണാടകയില്‍ ചില കേസുകളില്‍ പ്രതികളാണ് കൊലയാളി സംഘത്തില്‍പെട്ടവര്‍.

10,000 രൂപയാണ് ഇസ്മാഈയിനെ കൊലപ്പെടുത്തുന്നതിനായി ആഇശ കാമുകന്‍ വഴി കൊലയാളികള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊലപാതകത്തിന്റെ പിറ്റേ ദിവസം രാവിലെ ആഇശ തന്നെയാണ് അയല്‍വാസികളെയും ബന്ധുക്കളെയും വിളിച്ച് ഭര്‍ത്താവ് മരിച്ചുകിടക്കുന്ന വിവരം അറിയിച്ചത്.

കൊല്ലപ്പെട്ട ഇസ്മാഈലിന്റെ സഹോദരനും ബന്ധുക്കളുമെത്തി നോക്കിയപ്പോള്‍ കഴുത്തിന് പിന്നില്‍ കയര്‍ കുരുങ്ങിയതു പോലുള്ള പാട് കണ്ടതോടെ സംശയമുണ്ടാവുകയും ഇക്കാര്യം ചോദിച്ചപ്പോള്‍ ഇസ്മാഈല്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതാണെന്നും താനും അയല്‍വാസി മുഹമ്മദ് ഹനീഫും കെട്ടഴിച്ച് താഴെയിറക്കിയപ്പോഴേക്കും മരണം സംഭവിച്ചതായും പോസ്റ്റുമോര്‍ടെം ഒഴിവാക്കാനാണ് മരണവിവരം പൊലീസില്‍ അറിയിക്കാതിരുന്നതെന്നുമാണ് ആഇശ വെളിപ്പെടുത്തിയത്.

ആഇശയുടെ പെരുമാറ്റത്തിലും ഇസ്മാഈലിന്റെ കഴുത്തിന് പിറകില്‍ കയര്‍ കുരുങ്ങിയതിന്റെ പാട് കണ്ടതിനാലും സംശയം പ്രകടിപ്പിച്ച് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

ആഇശയും അയല്‍വാസി മുഹമ്മദ് ഹനീഫയും തമ്മില്‍ അവിഹിത ബന്ധം പുലര്‍ത്തിവന്നിരുന്നുവെന്നും ഇക്കാര്യം ഇസ്മാഈല്‍ ചോദ്യം ചെയ്തതോടെ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിരുന്നുവെന്നും ഇത് പുറത്തറിയാതിരിക്കാനാണ് ഇസ്മാഈലിനെ വകവരുത്താന്‍ ആഇശയും കാമുകനും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയതെന്നുമാണ് പൊലീസ് റിപോര്‍ട്.

ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയമായ തെളിവെടുപ്പാണ് പൊലീസ് നടത്തിയത്. പോസ്റ്റുമോര്‍ടെം നടത്തിയ പൊലീസ് സര്‍ജനും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. രണ്ട് ആണ്‍മക്കളും ഒരു മകളുമുള്ള ഇസ്മാഈല്‍ മദ്യപിച്ച് വന്ന് തന്നെ ഉപദ്രവിക്കുന്നതിനാലാണ് കൊല നടത്താന്‍ അയല്‍വാസിയുടെ സഹായം തേടിയതെന്നാണ് ആയിഷ പൊലീസിന് മൊഴി നല്‍കിയത്. ആഇശയും ഹനീഫും അവിഹിത ബന്ധം നിഷേധിച്ചിരുന്നു.

ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിനെ കൂടാതെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രശേഖരന്‍, ഡ്രൈവര്‍ പ്രവീണ്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ലിജോ, ഡി വൈ എസ് പിയുടെ സ്‌ക്വാഡ് അംഗം ഗോകുല്‍ തുടങ്ങിയവര്‍ പ്രതി ഇസ്മാഈലിനെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: News, Crime, Arrest, Arrest warrant, Police, Kasaragod, Manjeshwaram, Top-Headlines, Killed, accused, Manjeswar case; last accused arrested.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia