പടന്ന ഷറഫ് കോളേജ് തര്‍ക്കത്തില്‍ അനുകൂല വിധി സമ്പാദിച്ചെത്തിയ മാനേജറെ തടഞ്ഞ് അക്രമിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു
Sep 19, 2018, 13:01 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 19.09.2018) മാനേജ്‌മെന്റുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കോടതി വിധിയുമായെത്തിയ മാനേജറെ കല്ലു കൊണ്ട് കുത്തിയും മറ്റും അക്രമിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെ പടന്ന ഷറഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ കൈതക്കാടുളള ക്യാമ്പസില്‍ കോടതി വിധിയുമായി എത്തിയ മാനേജര്‍ പി കെ സി അബ്ദുല്‍ സമദ് ഹാജിയെ (60)യാണ് അക്രമിച്ചത്.
അബ്ദുല്‍ സമദിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഹമീദ്, പടന്ന വടക്കേപ്പുറത്തെ എസ് സി മുഹമ്മദ്, ഷരീഫ് തെക്കേപ്പുറം, ഫാറൂഖ് പയ്യങ്കി എന്നിവര്‍ക്കെതിരെയാണ് ചന്തേര പോലീസ് 308 വകുപ്പ് പ്രകാരം കേസെടുത്തത്.
കോളേജ് നടത്തിപ്പുമായി ബന്ധപ്പെട്ട് അവകാശ തര്‍ക്കം വര്‍ഷങ്ങളായി കോടതിയുടെ പരിഗണനയിലാണ്. മുന്‍ മാനേജര്‍ പി കെ സി മഹ് മൂദ് സിവില്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ അനുകൂലമായി വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നിലവിലുള്ള മാനേജ്‌മെന്റും കോടതിയെ സമീപിച്ചു. തര്‍ക്കം രൂക്ഷമായതോടെ സിന്‍ഡിക്കേറ്റ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. തീരുമാനം നടപ്പിലാകാതെ വന്നതോടെ ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ പ്രവേശനം പോലും നിര്‍ത്തിവെക്കേണ്ട സാഹചര്യം ഉടലെടുത്തിരുന്നു. ഇതിനെതിരെ നല്‍കിയ ഹരജിയില്‍ സ്‌പോര്‍ട്ട് അഡ്മിഷന് അനുമതി ലഭിച്ചിരുന്നു.
കുട്ടികളില്‍ നിന്നുള്ള ഫീസ് പ്രത്യേക അക്കൗണ്ട് തുടങ്ങി നിക്ഷേപിക്കാനും പ്രിന്‍സിപ്പലിന് അധികാരം നല്‍കിയിരുന്നു. പുതിയ മാനേജറായി പി കെ സി അബ്ദുല്‍ സമദിന് ചുമതല നല്‍കിയതായുളള ഉത്തരവ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഈ ഉത്തരവുമായി ചൊവ്വാഴ്ച കോളേജില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് മര്‍ദനമേറ്റത്. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.
അതേസമയം മര്‍ദനമേറ്റ കോളേജ് വാച്ച്മാന്‍ കൈതക്കാട്ടെ അബ്ദുല്‍ ഹമീദിനെ (49) യും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രിന്‍സിപ്പലിന്റെ സമ്മതമില്ലാതെ അകത്തു കടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോഴാണ് കോളജ് വാച്ച് മാന്‍ അബ്ദുല്‍ ഹമീദിന് മര്‍ദനമേറ്റതെന്നാണ് പരാതി. അബ്ദുല്‍ ഹമീദിന്റെ പരാതിയിലും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Police, case, Attack, Assault, Crime, College, Padanna, Manager assaulted by 4; Case registered
< !- START disable copy paste -->