Murder Attempt | ചാർജിന് വെച്ച ഫോണിൽ നിന്നും യുവാവ് അറിയാതെ സ്ത്രീകൾക്ക് മെസേജ് അയച്ചത് ചോദ്യം ചെയ്തതിന് പ്രവാസിയെ കുത്തി വീഴ്ത്തിയതായി പരാതി; നരഹത്യാശ്രമത്തിന് കേസെടുത്ത് പൊലീസ്
● മടിക്കൈ ദിവ്യം പാറയിലാണ് സംഭവം നടന്നത്.
● പിതാവിൻ്റെ മരണാനന്തര ചടങ്ങുകൾക്കായി പ്രവാസി നാട്ടിലെത്തിയതായിരുന്നു.
● പൊലീസ് അന്വേഷണം നടത്തുന്നു
നീലേശ്വരം: (KasargodVartha) ചാർജിന് വെച്ച മൊബൈൽ ഫോണിൽ നിന്നും സ്ത്രീകൾക്ക് രാത്രി മെസേജ് അയച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പൊലീസിൽ പരാതി. മടിക്കൈ പുതുക്കൈ ആലിങ്കീഴിലെ മുഹമ്മദ് മുസമ്മലിനെ (24) അക്രമിച്ചുവെന്നാണ് പരാതി. ബുധനാഴ്ച വൈകീട്ട് മടിക്കൈ ദിവ്യം പാറയിൽ മരണം നടന്ന വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ടി അബ്ദുൽ ഹാരിസ് (27) എന്ന യുവാവിനെതിരെ നരഹത്യാശ്രമത്തിന് നീലേശ്വരം പൊലീസ് കേസെടുത്തു.
ഏതാനും ദിവസം മുൻപ് മുസമ്മലിൻ്റെ ഫോൺ ചാർജ് ചെയ്യാൻ വെച്ച സ്ഥലത്ത് നിന്നും എടുത്ത് ഹാരിസ് സ്ത്രീകൾക്ക് രാത്രിയിൽ മെസേജ് അയച്ചിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത വിരോധത്തിൽ കഴുത്തിന് കുത്തിപ്പിടിച്ച് കൈ കൊണ്ട് അടിച്ച ശേഷം താക്കോൽ കൂട്ടത്തിൽ ഒളിപ്പിച്ചു വെച്ച പേനാ കത്തി കൊണ്ട് നെഞ്ചിൽ കുത്തി വീഴ്ത്തുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
പ്രവാസിയായ മുസമ്മിൽ പിതാവിൻ്റെ മരണത്തെ തുടർന്ന് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.
ഇതിനിടയിൽ പിതൃസഹോദരനും മരിച്ചതിനാൽ മടക്കയാത്ര മാറ്റിവെക്കുകയായിരുന്നു. പിതൃസഹോദരൻ്റെ മരണാനന്തര ചടങ്ങിൻ്റെ ഭാഗമായി ഭക്ഷണം പാക് ചെയ്ത് കൊണ്ടിക്കെ എത്തിയ ഹാരിസ് തൻ്റെ സുഹൃത്തിൻ്റെ പിതാവിൻ്റെ ചടങ്ങിൽ എന്തിനാണ് നീ ഭക്ഷണം പാക് ചെയ്യുന്നതെന്ന് പറഞ്ഞ് മനഃപൂർവം ആക്രമിക്കുകയായിരുന്നുവെന്ന് മുസമ്മിൽ പറയുന്നു.
മരിച്ചത് തൻ്റെ പിതൃസഹോദരനാന്നെന്നും താൻ തന്നെ പാകിങ് നടത്തുമെന്നും പറഞ്ഞപ്പോഴാണ് അടിക്കുകയും കുഞ്ഞുകയും ചെയ്തതെന്ന് മുസമ്മലിൻ്റെ സഹോദരൻ പ്രതികരിച്ചു. ഹാരിസിനായി നീലേശ്വരം പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സ്ഥിരം പ്രശ്നക്കാരനാണ് പ്രതി ഹാരിസ് എന്ന് പ്രദേശവാസികളും പറയുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A migrant worker was allegedly stabbed after questioning a man who sent messages to women from his phone. The police have filed an attempted murder case.
#AttemptedMurder #KasargodNews #MigrantWorker #PoliceInvestigation #KeralaNews #CrimeNewsNews Categories (separated with comma):