കോടതിക്കകത്ത് ഗൃഹനാഥനെ മരുമകളുടെ പിതാവ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചു; പരിക്ക് ഗുരുതരം, പ്രതിയെ കോടതി ജീവനക്കാര്‍ കീഴടക്കി പോലീസിലേല്‍പിച്ചു
Apr 3, 2019, 13:05 IST
കാസര്‍കോട്: (www.kasargodvartha.com 03.04.2019) കോടതിക്കകത്ത് ഗൃഹനാഥനെ മരുമകളുടെ പിതാവ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മലപ്പുറം വേങ്ങരയിലെ അബൂബക്കറിനാണ് (65) കുത്തേറ്റത്. കഴുത്തിന് കുത്താന്‍ ശ്രമിക്കുന്നതിനിടെ ഒഴിഞ്ഞുമാറിയപ്പോള്‍ കവിളിനും കൈക്കുമാണ് കുത്തേറ്റത്.
അബൂബക്കറിന്റെ മരുമകളുടെ പിതാവ് നെല്ലിക്കുന്ന് പള്ളിവളപ്പിലെ സി കെ മൊയ്തുവിനെ (60) കോടതി ജീവനക്കാര്‍ കീഴടക്കി പോലീസിലേല്‍പിച്ചു. പരിക്കേറ്റ അബൂബക്കറിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബൂബക്കറിന്റെ മകന്‍ അഫ്‌സലും നെല്ലിക്കുന്നിലെ മൊയ്തുവിന്റെ മകള്‍ ഷംസീറയും തമ്മില്‍ 2017 ജനുവരി അഞ്ചിനാണ് വിവാഹിതരായത്. ഈ ബന്ധത്തില്‍ ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്. പത്ര പരസ്യം വഴിയാണ് ഇവര്‍ തമ്മില്‍ വിവാഹിതരായത്. കുട്ടി ജനിച്ച് ഒന്നര വര്‍ഷമായി ഷംസീറ നെല്ലിക്കുന്നിലെ വീട്ടിലായിരുന്നു താമസം. ഇതിനിടയിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ ലീഗല്‍ അതോറിറ്റിയെ സമീപിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച 11 മണിയോടെ കൗണ്‍സിലിംഗ് നടത്തുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സൂപ്പര്‍ വൈസര്‍ ദിനേശ് ഇരുവരുടെയും ബന്ധുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് മൊയ്തു അബൂബക്കറിനെ കുത്തിയത്. ആദ്യം പരിഭ്രാന്തരായ കോടതി ജീവനക്കാര്‍ പെട്ടെന്നു തന്നെ മൊയ്തുവില്‍ നിന്നും കത്തി പിടിച്ചുവാങ്ങി ഇയാളെ കീഴടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വിദ്യാനഗര്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, court, Man stabbed in court room
< !- START disable copy paste -->