Remanded | കിടപ്പുരോഗിയായ വയോധികയെ കമ്പിപ്പാരകൊണ്ടു തലയ്ക്കടിച്ചു കൊന്നുവെന്ന കേസിൽ വയോധികന്‍ റിമാന്‍ഡില്‍
കണ്ണൂര്‍:(KasaragodVartha) കിടപ്പുരോഗിയായിരുന്ന ഭാര്യയെ (Wife) കമ്പിപ്പാരകൊണ്ടു തലയ്ക്കടിച്ചു കൊന്നുവെന്ന (Killed) കേസിലെ (case) പ്രതിയായ (Accused) ഭര്‍ത്താവിനെ (Husband) പൊലീസ് (Police) കോടതിയില്‍ (Court) ഹാജരാക്കി റിമാന്‍ഡ് (Remand) ചെയ്തു. നെല്ലിക്കുറ്റി കോട്ടക്കുന്നില്‍ മേട്ടുപുറത്ത് വീട്ടില്‍ ഭവാനി (72) യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് നാരായണൻ (77) ആണ് കേസിൽ പിടിയിലായത്.
ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുളളതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. 'രണ്ടുവര്‍ഷമായി ശരീരം തളര്‍ന്നുകിടക്കുകയായിരുന്ന ഭവാനിയെ നാരായണന്‍ കമ്പിപ്പാര കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിപോയി. ശബ്ദം കേട്ടെത്തിയ മക്കള്‍ ഭവാനിയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് (Kannur Medical College) ആശുപത്രിയിലെത്തിച്ചുവെങ്കിലും ഉച്ചയോടെ മരണപ്പെട്ടു', പൊലീസ് പറഞ്ഞു.
കുടിയാന്‍മല എസ്ഐ (Kudiyanmala SI) നിബിന്‍ ജോയിയുടെ നേതൃത്വത്തിലാണ് വൈകുന്നേരത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. ഭവാനിയുടെ മൃതദേഹം വെളളിയാഴ്ച പകല്‍ മൂന്നരയ്ക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം പൂപ്പറമ്പ് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ബാബു, ഷൈല, ബിന്ദു എന്നിവരാണ് മക്കള്‍.