കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി
Feb 16, 2021, 09:29 IST
കോഴിക്കോട്: (www.kasargodvartha.com 16.02.2021) കോഴിക്കോട് കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെറുവാടി പഴംപറമ്പില്‍ മുഹ്‌സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കുടുംബവഴക്ക് പതിവായിരുന്നെന്നും ഷഹീറിനു സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.
ആറ് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. കുടുംബവഴക്ക് പതിവായിരുന്നെന്നും ഷഹീറിനു സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. മുഹ്‌സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Keywords: Kozhikode, news, Kerala, Killed, Crime, Top-Headlines, wife, husband, Police, Man killed woman in Kozhikode