കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി
കോട്ടയം: (www.kasargodvartha.com 02.11.2020) കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. കോട്ടയം തെള്ളകം നെടുമലക്കുന്നേല്‍ ടോമിയുടെ ഭാര്യ മേരിയാണ് (50) മരിച്ചത്. സംഭവത്തില്‍ ടോമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി 10.30 മണിക്കാണ് സംഭവം. മദ്യപിച്ചെത്തിയ ടോമി ഭാര്യയുമായി വഴക്കുകൂടി. ഇതിനിടെ ചുറ്റിക ഉപയോഗിച്ചു മേരിയെ അടിച്ചുവീഴ്ത്തി, തുടര്‍ന്ന് ഇരുമ്പു കമ്പികൊണ്ടു തലയ്ക്കു പിന്നില്‍ അടിച്ചെന്നും പൊലീസ് പറഞ്ഞു.
ഭാര്യയുടെ മരണം ഉറപ്പാക്കിയ ശേഷം ഇയാള്‍ കണ്ണൂര്‍ ഇരിട്ടിയിലുള്ള സഹോദരനെ ഫോണില്‍ വിളിച്ചു സംഭവം അറിയിച്ചു. ഇരിട്ടിയിലുള്ള സഹോദരന്‍ അതിരമ്പുഴ വേദഗിരിയിലുള്ള മറ്റൊരു സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. ഇയാളാണ് വിവരം പൊലീസില്‍ അറിയിച്ചത്.
Keywords: Kottayam, news, Kerala, Top-Headlines, Crime, Killed, husband, wife, Police, Man killed woman in Kollam