യുവാവിനെ അടിച്ചുകൊന്ന് കിണറില്‍ തള്ളി; കിണറ്റിന്‍കരയില്‍ മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസും കണ്ടെത്തി
Jan 25, 2017, 21:33 IST
മഞ്ചേശ്വരം: (www.kasargodvartha.com 25.01.2017) മഞ്ചേശ്വരം ബായാര്‍പദവ് സുന്നക്കട്ടയില്‍ പൊട്ടക്കിണറ്റില്‍ യുവാവിനെ അടിച്ചുകൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ട യുവാവ് ആരാണെന്ന് വ്യക്തമായിട്ടില്ല. മുഖത്ത് നിന്നും മറ്റും രക്തം ഒലിച്ചിറങ്ങിയ നിലയിലാണ് മൃതദേഹം. ബുധനാഴ്ച സന്ധ്യയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
വൈകീട്ട് ഈ പ്രദേശത്ത് വെച്ച് ഒരാളുടെ നിലവിളിയും ആക്രോശവും നാട്ടുകാര്‍ കേട്ടിരുന്നു. സന്ധ്യയോടെ തിരച്ചില്‍ നടത്തിയപ്പോഴാണ് പൊട്ടക്കിണറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നാട്ടുകാര്‍ വിവരം പോലീസിലറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് രാത്രി 9.30 മണിയോടെ മഞ്ചേശ്വരം എസ്‌ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
കിണറിന് സമീപം പൊതിയിലാക്കിയ മുളകുപൊടി കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമീപത്തായി ഏതോ വാഹനത്തിന്റെ ചില്ല് തകര്‍ന്ന കഷ്ണങ്ങളും കാണപ്പെട്ടു. വൈകീട്ട് ഒരു ഓമ്‌നി വാന്‍ ഈ ഭാഗത്തുകൂടി കറങ്ങിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
മരിച്ച യുവാവിന് 25നും 30 നും ഇടയില്‍ പ്രായമുണ്ടാകുമെന്നാണ് നിഗമനം. കൊലയാണെന്ന് പോലീസ് ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കുശേഷമേ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. പോലീസ് നായയും വിരലടയാള വിദഗ്ദരും എത്തിയ ശേഷം വ്യാഴാഴ്ച രാവിലെ മാത്രമേ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Manjeshwaram, Bayar, Deadbody, Death, Well, Police, Crime, Murder, Top-Headlines,