city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | സ്ഥിരം കുറ്റവാളി; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി സെന്‍ട്രല്‍ ജയിലില്‍ അടച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com) നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തഹ്സീന്‍ ഇസ്മാഈലി (33) നെതിരെയാണ് നടപടി സ്വീകരിച്ചത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട വിവിധ സ്ഥലങ്ങളില്‍ അടിപിടി, നരഹത്യാ ശ്രമം, മയക്കുമരുന്ന് എന്നിങ്ങനെയുള്ള കേസുകളില്‍ ഉള്‍പെട്ട് പൊതുജനങ്ങള്‍ക്ക് ഭീഷണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
            
Arrested | സ്ഥിരം കുറ്റവാളി; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി സെന്‍ട്രല്‍ ജയിലില്‍ അടച്ചു

ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് കാഞ്ഞങ്ങാട് സൗതില്‍ ഒറിക്‌സ് റെസ്റ്റോറന്റിന് സമീപം കാറില്‍ നിന്ന് 1.15 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ കേസിലും, മെയ് 10ന് യുവാവിനെ തടഞ്ഞ് നിര്‍ത്തി കൈ കൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തിയും പരുക്കേല്‍പിച്ചെന്ന കേസിലും, 2021 ഫെബ്രുവരി 12ന് പടന്നക്കാട് ഐഎന്‍എല്‍ പ്രവര്‍ത്തകനെ രാഷ്ട്രീയ വിരോധം കാരണം വയറിന് കത്തി കൊണ്ട് കുത്തിപരുക്കേല്‍പ്പിക്കുകയും നെഞ്ചിന് കുത്തി നരഹത്യശ്രമം നടത്തുകയും ചെയ്തെന്ന കേസിലും തഹ്സീന്‍ പ്രതിയാണ്.
           
Arrested | സ്ഥിരം കുറ്റവാളി; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി സെന്‍ട്രല്‍ ജയിലില്‍ അടച്ചു

വാട്‌സ്ആപ് പോസ്റ്റിന്റെ പേരില്‍ 2020 ഫെബ്രുവരി ഏഴിന് പടന്നക്കാട് നിസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങിയയാളെ പിന്നില്‍ നിന്നും കൈ കൊണ്ടിടിച്ചും മൂക്കില്‍ മുഷ്ടി ചുരുട്ടി ഇടിച്ചും ഗുരുതരമായി പരുക്കേല്‍പിച്ചെന്ന കേസിലും അതേവര്‍ഷം ഡിസംബര്‍ അഞ്ചിന് പടന്നക്കാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം ട്രാഫിക് കണ്‍ട്രോളറെ വാഹനം തടഞ്ഞതിലുള്ള വിരോധം കാരണം അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും തടഞ്ഞു നിര്‍ത്തി കൈ കൊണ്ട് അടിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തെന്ന കേസിലും യുവാവ് പ്രതിയാണ്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പ് 3(1) പ്രകാരമാണ് തഹ്സീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.

Keywords:  Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Crime, Criminal-Gang, Arrested, Police, Accused, Central Jail, Man detained under KAAPA.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia