മര്‍ദനമേറ്റ പരിക്കുകളോടെ യുവാവ് ആശുപത്രിയില്‍; സദാചാര ഗുണ്ടാ ആക്രമണമെന്ന് പരാതി
Aug 13, 2018, 11:09 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 13.08.2018) മര്‍ദനമേറ്റ പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവിലാക്കടപ്പുറം സ്വദേശി സൈനുല്‍ ആബിദിനെ (40) യാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. തൃക്കരിപ്പൂരിലെ ബീരിച്ചേരി റെയില്‍വേ ഗേറ്റിനടുത്തു വെച്ചാണ് സൈനുല്‍ ആബിദിന് മര്‍ദനമേറ്റത്.
തെക്കെ തൃക്കരിപ്പൂരിലെ ഉടുമ്പുന്തലയിലുള്ള വിവാഹ വീട്ടില്‍ പോയി ബൈക്കില്‍ വരുമ്പോഴാണ് തന്നെ ഒരു സംഘം ആക്രമിച്ചതെന്നാണ് സൈനുല്‍ ആബിദിന്റെ പരാതി. ബീരിച്ചേരിയില്‍ എത്തിയപ്പോള്‍ റെയില്‍വേ ഗേറ്റ് അടഞ്ഞിരുന്നു. ഗേറ്റിനു തൊട്ടു മറുഭാഗത്തുള്ള കൂലേരിയിലാണ് ആബിദിന്റെ ഭാര്യ വീട്. ഗേറ്റില്‍ കുടുങ്ങിക്കിടക്കുന്നത് മൊബൈല്‍ ഫോണില്‍ വിളിച്ചു പറയുന്നതിനിടെ പരിസരത്തുണ്ടായിരുന്ന നാലംഗ സംഘം ആരെയാടാ നീ വിളിക്കുന്നതെന്നു ചോദിച്ച് അസഭ്യം പറയുകയും തുടര്‍ന്ന് ബൈക്കില്‍ നിന്നു തള്ളി വീഴ്ത്തി മര്‍ദിച്ചുവെന്നാണ് ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് സൈനുല്‍ ആബിദിനെ ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, Assault, Attack, Crime, Top-Headlines, Man brutally assaulted; hospitalized
< !- START disable copy paste -->