Assault | സ്വത്ത് ഭാഗം വച്ച് നൽകാത്തതിനെ തുടർന്ന് വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ചതായി പരാതി; മകനെതിരെ കേസ്
Updated: Nov 14, 2024, 21:46 IST
Representational Image Generated by Meta AI
● 'കമ്പിപ്പാര കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു'
● 'തടയാൻ ശ്രമിച്ചപ്പോൾ ദേഹമാസകലം അടിച്ചു പരിക്കേൽപ്പിച്ചു'
● നീലേശ്വരം പൊലീസാണ് കേസെടുത്തത്
നീലേശ്വരം: (KasargodVartha) സ്വത്ത് ഭാഗം വെച്ച് നൽകാത്തതിന് 70 കാരിയായ മാതാവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ മകനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
നീലേശ്വരം പൂവാലങ്കൈ സൗപർണികയിൽ കുഞ്ഞിരാമന്റെ ഭാര്യ കെ വി കല്യാണിയെ (70) മകൻ പ്രസാദ് (50) അക്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞദിവസം രാത്രി 7.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീട്ടിലെത്തിയ പ്രസാദ് അമ്മയെ കമ്പിപ്പാര കൊണ്ട് തലക്കു കുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ദേഹമാസകലം അടിച്ചു പരിക്കേൽപ്പിച്ചതെന്നുമാണ് പരാതി. കല്യാണിയുടെ പരാതിയിലാണ് പ്രസാദിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
#elderlyabuse #familyviolence #propertydispute #keralanews #indiacrime #justiceforelderly