ബി പി എല്‍ കാര്‍ഡിലേക്കുള്ള അനധികൃത കടന്നു കയറ്റം ചോദ്യം ചെയ്യാനായി വിവരങ്ങള്‍ തേടി വിവരാവകാശം വഴി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയയാളെ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി
Sep 28, 2018, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.09.2018) ബി പി എല്‍ കാര്‍ഡിലേക്കുള്ള അനധികൃത കടന്നു കയറ്റം ചോദ്യം ചെയ്യാനായി വിവരങ്ങള്‍ തേടി വിവരാവകാശം വഴി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയയാളെ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. വേലാശ്വരം രൂപനിവാസിലെ ടി വി നാരായണനെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി വീട്ടില്‍കയറിയ സംഘം ആക്രമിച്ചതെന്നാണ് പരാതി. രഹസ്യമായി കൊടുത്ത അപേക്ഷയിലെ വിവരങ്ങള്‍ ചോര്‍ന്നതാണ് മര്‍ദനത്തിനു കാരണമെന്ന് നാരായണന് പരാതിപ്പെടുന്നത്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് വേലാശ്വരം ഗ്രാമം. വര്‍ഷങ്ങളോളം പാര്‍ട്ടി അംഗമായിരുന്നു നാരായണന്. കാര്‍, വലിയ വീട്, കുടുംബാംഗം ഗള്‍ഫിലുമുള്ളവര്‍ എന്നിവര്‍ക്ക് ബിപിഎല്‍ കാര്‍ഡ് അനുവദിച്ചത് നിയമപരമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ച് മുന്നോട്ട് വന്നതായിരുന്നു നാരായണന്. ഇതിന്റെ ഭാഗമായി ഈ മാസം ആറിന് അജാനൂര്‍ പഞ്ചായത്തില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ആറു വീട്ടുകാരുടെ നമ്പര്‍ സഹിതം നല്കിയ അപേക്ഷയില്‍ വീടിന്റെ വിസ്തീര്‍ണവും മറ്റും ചോദിച്ചിരുന്നു. ഇതിന്റെ മറുപടി ഇതുവരെ കിട്ടിയിട്ടുമില്ല.
ഇതിനു പിന്നാലെയാണ് ഒരു സംഘം വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്. തന്നെ ഭീഷണിപ്പെടുത്തുകയും വഴക്കു പറയുകയും ചെയ്തതായി നാരായണന് പറയുന്നു. രഹസ്യമായി കൊടുത്ത അപേക്ഷയിലെ വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നുവെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ നാരായണന് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime, Top-Headlines, Police, complaint, Assault, Attack, Kanhangad, Man assaulted by Gang
< !- START disable copy paste -->