കഞ്ചാവ് വില്‍പ്പന എതിര്‍ത്ത യുവാവിന് രണ്ടംഗ സംഘത്തിന്റെ മര്‍ദനം; മൊബൈല്‍ കവര്‍ന്നു
Dec 11, 2018, 19:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.12.2018) കഞ്ചാവ് വില്‍പ്പന എതിര്‍ത്ത യുവാവിനെ രണ്ടംഗസംഘം കുത്തി പരിക്കേല്‍പ്പിക്കുകയും മൊബൈല്‍ കവര്‍ച്ച ചെയ്തതായും പരാതി. ബത്തേരിക്കല്‍ കടപ്പുറത്തെ ഉമേശന്റെ മകന്‍ ബി മിഥുനി(23)നാണ് അക്രമത്തിന് ഇരയായത്. സംഭവത്തില്‍ ബത്തേരിക്കല്‍ കടപ്പുറത്തെ ആഷിഖ്, ആവിക്കരയിലെ ഷംസീര്‍ എന്നിവരുടെ പേരില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ഡിസംബര്‍ എട്ടിന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപത്ത് കൂടി നടന്നുപോകുമ്പോള്‍ ആഷിഖ് വഴിയില്‍ തടഞ്ഞ് നിര്‍ത്തി സ്റ്റീല്‍ കത്തി കൊണ്ട് കുത്താന്‍ ശ്രമിക്കുകയും തടഞ്ഞപ്പോള്‍ വലത് കൈപ്പത്തിക്ക് മുറിവേല്‍ക്കുകയായിരുന്നു. ആഷിഖിന്റെ കൂടെയുണ്ടായിരുന്ന ഷംസീര്‍ ഇരുമ്പ് വടികൊണ്ട് അടിക്കുകയും മിഥുന്റെ പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന 10,000 രൂപ വിലവരുന്ന മൊബൈല്‍ കവര്‍ച്ച ചെയ്തതായി മിഥുന്റെ പരാതിയില്‍ പറയുന്നു.
അക്രമത്തില്‍ പരിക്കേറ്റ മിഥുനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പരിയാരത്തേക്ക് മാറ്റുകയായിരുന്നു. കഞ്ചാവ് വില്‍പ്പന എതിര്‍ത്തതാണ് മര്‍ദനത്തിന് കാരണമെന്ന് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime, Assault, Attack, Kanhangad, Man assaulted by 2 for questioning Ganja Sale
< !- START disable copy paste -->