Arrest | മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍
Jan 10, 2025, 14:34 IST
Photo: Arranged
● മഞ്ചേശ്വരത്ത് ഹാഷിഷ് ഓയിൽ കണ്ടെത്തി.
● ഒരു യുവാവ് അറസ്റ്റിലായി.
● പൊലീസ് അന്വേഷണം തുടരുന്നു.
മഞ്ചേശ്വരം: (KasargodVartha) മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് അഫ്‌സല്‍ (29) ആണ് പിടിയിലായത്.
മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ഇ അനൂബ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മംഗല്‍പ്പാടി സോങ്കലില്‍ വെച്ച് വ്യാഴാഴ്ച രാത്രിയാണ് യുവാവ് മയക്കുമരുന്നുമായി അറസ്റ്റിലായത്. 48 ഗ്രാം ഹാഷിഷ് ഓയില്‍ യുവാവില്‍ നിന്നും പിടിച്ചെടുത്തതായി പൊലീസ് അറയിച്ചു.
#drugseizure #hashishoil #kerala #arrest #crime #police #drugabuse