നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
Apr 1, 2017, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 01.04.2017) അഞ്ച് കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ടി വി സ്റ്റേഷന് റോഡിലെ കറുപ്പന് ഹബീബ് എന്ന ഹബീബിനെ (28) യാണ് ടൗണ്‍ എസ് ഐ അജിത്ത് കുമാര്‍ അറസ്റ്റ് ചെയ്തത്.
2013 ജനുവരി ഏഴിന് ചെര്‍ക്കള ഇന്ദിരാനഗറിലെ അബ്ദുല്‍ ഖാദറിനെ അണങ്കൂരില്‍ വെച്ച് മാരകായുധങ്ങളുമായി ആക്രമിച്ച കേസിലും, 2014 ഏപ്രില്‍ 14ന് രാത്രി 12.30ന് കാറില്‍ മണല്‍ കടത്തിയ കേസിലും, 2015 നവംബര്‍ 29ന് ചന്ദ്രഗിരി ജംങ്ഷനില്‍ വെച്ച് പോലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഹബീബ് പ്രതിയാണെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ അണങ്കൂരില്‍ വെച്ചാണ് പ്രതി പിടിയിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Case, Accuse, Arrest, Police, Youth, Crime, Kasaragod, Man arrested multiple police cases.