റെയിൽവേയിൽ ഉന്നത ജോലിയെന്ന് വാഗ്ദാനം; ഒറിജിനലിനെ വെല്ലും പരീക്ഷയും മെഡികൽ ടെസ്റ്റും; തട്ടിയെടുത്തത് കോടികൾ; ഒടുവിൽ പിടിവീണു; 'എല്ലാവരെയും ഈ കാസർകോട് സ്വദേശി പറ്റിച്ചതിങ്ങനെ'
Dec 12, 2021, 11:08 IST
കോട്ടയം: (www.kasargodvartha.com 12.12.2021) റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് അനവധിപേരെ വഞ്ചിച്ചെന്ന കേസിൽ കഴിഞ്ഞദിവസം കോട്ടയത്ത് അറസ്റ്റിലായ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പി ശമീമിന്റെ (33) തട്ടിപ്പിൽ ഞെട്ടി പൊലീസ്. റെയില്‍വേ റിക്രൂട്മെൻറ് ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി റെയില്‍വേയില്‍ ടികെറ്റ് ക്ലര്‍ക്, ലോകോ പൈലറ്റ്, അസി. സ്റ്റേഷന് മാസ്റ്റര്‍ തുടങ്ങിയ ജോലികള്‍ വാഗ്ദാനം ചെയ്ത് ഇയാൾ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ ഇത് പരാതി നൽകിയവരുടെ അടിസ്ഥാനത്തിലുള്ള കണക്ക് മാത്രമാണെന്നും കോടിക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തിട്ടുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. 2014 മുതല്‍ ഇത്തരത്തില്‍ ജോലി തട്ടിപ്പ് ആരംഭിതായും ഇതുവരെ 200 കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ അറസ്റ്റിലായ ശേഷം കൂടുതൽ പേർ ഇയാൾ പറ്റിച്ചതായുള്ള കാര്യം വ്യക്തമാക്കി പൊലീസുമായി ബന്ധപ്പെടുന്നുണ്ടെന്നും പൊലീസ് അറിയിക്കുന്നു.
നീലേശ്വരം, പൂജപ്പുര, കഴക്കൂട്ടം, കോട്ടയം ഈസ്റ്റ്, കൊട്ടാരക്കര, ചാലക്കുടി, എറണാകുളം സൗത്, സുല്‍ത്താന്‍ ബത്തേരി, വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ മുമ്പ് സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ടെന്നും ഇതിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീണ്ടും തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
അതിവിധഗ്ധമായിട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് വ്യക്തമാകുന്നത്. പൊലീസ് പറയുന്നതിങ്ങനെ: യാത്രയ്ക്കിടയിലും മറ്റും പരിചയപ്പെടുന്നവരെ ഇയാൾ റെയിൽവേയിൽ ഒട്ടേറെ ജോലി ഒഴിവുകളുണ്ടെന്നും ഇപ്പോൾ അപേക്ഷിച്ചാൽ വാങ്ങി തരാമെന്നും പറഞ്ഞു വിശ്വസിപ്പിക്കും. സ്വന്തമായി നിർമിച്ച അപേക്ഷ ഫോം 4000 രൂപ ഈടാക്കി പൂരിപ്പിച്ച് വാങ്ങും. തുടർന്ന് ഇവർ മുഖേന ഇവരുടെ കൂട്ടുകാരെയും വലയിൽ വീഴ്ത്തും.
അടുത്ത ഘട്ടത്തിൽ പരീക്ഷകള്‍ക്കായി ഇയാള്‍ ആളുകളെ ചെന്നൈ, ബെംഗ്ളുറു, ഡെല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ വിളിച്ചുവരുത്തി ഹോടെല്‍ മുറികളില്‍ ഇരുത്തി പരീക്ഷകള്‍ നടത്തും. സ്വന്തമായി നിർമിച്ച ഒ എം ആർ ഷീറ്റിൽ തന്നെയാണ് പരീക്ഷയും. ഈ ഘട്ടത്തിൽ 30000 വരെ കൈക്കലാക്കും. ദിവസങ്ങൾക്ക് ശേഷം പരീക്ഷ എഴുതിയവരെ വിളിച്ച് പരീക്ഷ പാസായെന്നും മെഡികൽ ടെസ്റ്റിനായി വരണമെന്നും പറയും. അതും ഈ നഗരങ്ങളിലാണ് നടത്തുക.
ആശുപത്രി പരിസരത്ത് ഉദ്യോഗാർഥികളെ നിർത്തിയ ശേഷം ഇയാൾ തന്നെ അകത്ത് പോയി, മുമ്പേ വ്യാജമായി നിർമിച്ച് കയ്യിൽ കരുതിയ സെർടിഫികെറ്റുകളുമായി തിരിച്ചുവന്ന് ഉദ്യോഗാർഥികൾക്ക് നൽകും. ഇവിടെയും പണം ഈടാക്കും. ഇതിനുശേഷം വ്യാജ നിയമന ഉത്തരവുകളും നൽകും. ഇതുമായി ജോലിക്ക് കയറാൻ എത്തുമ്പോഴാണ് തട്ടിപ്പ് വ്യക്തമാവുക'.
10ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ ട്രെയിനില്‍ പാൻട്രി കാറില്‍ ജോലിക്കാരനായിരുന്നുവെന്നും ഇതിനിടെ ട്രെയിന്‍ ടികെറ്റ് എക്സാമിനറുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തിയതിന് സേലം റെയിൽവേ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നുവെന്നും പൊലീസ് അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തുനിന്ന് 37 കിലോ സ്വര്‍ണം കടത്തിയ കേസിലും പ്രതിയാണ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് ബെംഗ്ളൂറിൽ പമ്പുകളും ഡാന്‍സ് ബാറുകളും വാങ്ങിയതായുള്ള വിവരവുമുണ്ടെന്ന് പൊലീസ് പറഞ്ഞു.
നിലവിൽ നൂറോളം ആളുകളില്‍നിന്നായി 48 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ശമീം അറസ്റ്റിലായത്. കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിനു പരാതി നൽകിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് തിരുവനതപുരത്ത് നിന്ന് ഇയാൾ പിടിയിലായത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Keywords: Kottayam, Kerala, News, Kasaragod, Natives, Top-Headlines, Arrest, Cheating, Fraud, Crime, Cash, Case, Police, Railway station, Job, Examination,Complaint, Hospital, Court, Man arrested in railway job fraud case.
< !- START disable copy paste -->