Arrest | '15കാരന്‍റെ ഫോണിലേയ്ക്ക് മാതാവിന്റെ നഗ്ന ദൃശ്യങ്ങൾ അയച്ചു', ജൂസിൽ മദ്യം കലർത്തി നൽകി യുവതിയുടെ നഗ്നചിത്രം പകർത്തിയെന്ന കേസിൽ അറസ്റ്റിലായ യുവാവിനെതിരെ പോക്‌സോ കേസും
● യുവതിയുടെ പരാതിയിൽ മാർച്ച് 12-ന് പ്രതി ആദ്യം അറസ്റ്റിലായി.
● റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
● പ്രതിയുടെ മൊബൈലിൽ നിന്ന് കൂടുതൽ ഇരകളുടെ വിവരങ്ങൾ ലഭിച്ചു.
ചന്തേര: (KasargodVartha) ജൂസിൽ മദ്യം കലർത്തി നൽകി യുവതിയുടെ നഗ്നചിത്രം പകർത്തിയെന്ന കേസിൽ നേരത്തെ അറസ്റ്റിലായ യുവാവിനെതിരെ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. വടകര പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ജാസ്മിൻ (26) എന്നയാൾക്കെതിരെയാണ് പ്രായപൂർത്തിയാകാത്ത മകന് അമ്മയുടെ നഗ്നദൃശ്യങ്ങൾ അയച്ചു നൽകിയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് പോക്സോ കേസ് ചുമത്തിയിരിക്കുന്നത്.
ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയുടെ പരാതിയിൽ മാർച്ച് 12ന് ചന്തേര പൊലീസാണ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്തത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ യുവതി ഇൻസ്റ്റഗ്രാമിലൂടെയാണ് മുഹമ്മദ് ജാസ്മിനുമായി പരിചയപ്പെട്ടത്. തുടർന്ന് നാല് ദിവസത്തോളം ഇയാൾ യുവതിയുടെ കൂടെ താമസിച്ചിരുന്നതായാണ് വിവരം.
ഈ സമയത്ത് ജാസ്മിൻ യുവതിക്ക് ജൂസിൽ മദ്യം കലർത്തി നൽകി അവരുടെ നഗ്നചിത്രങ്ങൾ പകർത്തിയെന്നാണ് പരാതി. പിന്നീട് ഈ ചിത്രങ്ങൾ ഭർത്താവിനും മകൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ യുവതിയിൽ നിന്ന് നിരന്തരമായി പണം ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് യുവതി ചന്തേര പൊലീസിൽ പരാതി നൽകിയത്.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ പ്രതിയെ പിടികൂടാനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിൽ പ്രതി ഖത്തറിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. അവർ തടഞ്ഞുവെച്ച് ചന്തേര പൊലീസിന് കൈമാറുകയായിരുന്നു.
അതിനിടെയാണ് പ്രതി യുവതിയുടെ പ്രായപൂർത്തിയാകാത്ത മകനും നഗ്ന ദൃശ്യങ്ങൾ അയച്ചു കൊടുത്തെന്ന വിവരം പുറത്തുവരുന്നത്. റിമാൻഡിൽ കഴിയുന്ന മുഹമ്മദ് ജാസ്മിൻ്റെ അറസ്റ്റ് പയ്യന്നൂർ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് സമാന രീതിയിൽ നിരവധി പെൺകുട്ടികളെ ഇയാൾ ഇരയാക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
A man, previously arrested for capturing nude images of a woman after drugging her, now faces additional POCSO charges for sending those images to her 15-year-old son.
#POCSO, #Crime, #Arrest, #KeralaNews, #CyberCrime,