Arrest | വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിരയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ
Updated: Nov 5, 2024, 13:06 IST
Photo: Arranged
● 24 കാരനായ ശരത് എന്ന യുവാവാണ് അറസ്റ്റിലായത്.
● കാസർകോട് സ്റ്റേഷൻ പരിധിയിലെ യുവതിയാണ് പരാതി നൽകിയത്.
● പൊലീസ് അന്വേഷണം തുടരുന്നു.
കാസർകോട്: (KasargodVartha) വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ശരത്തിനെ (24) യാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ 24 കാരിയാണ് പരാതിക്കാരി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി കർണാടകയിലും കാസർകോട്ടും വെച്ച് പീഡനത്തിരക്കിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
#Kasaragod #CrimeReport #KeralaNews #Arrest #PoliceAction #Law