Arrested | '65 കാരിയായ വീട്ടമ്മയെ പട്ടാപ്പകൽ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമം'; പോക്സോ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി അറസ്റ്റിൽ; 'മൽപിടുത്തത്തിൽ സ്ത്രീയുടെ രണ്ട് പല്ല് കൊഴിഞ്ഞു'
ബദിയടുക്ക: (www.kasargodvartha.com) 65 കാരിയായ വീട്ടമ്മയെ പട്ടാപ്പകൽ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ, പോക്സോ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി അറസ്റ്റിൽ. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ചോമ (55) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 12 ന് ഉച്ചയ്ക്ക് 1.30 മണിയോടെ ചോമ വീട്ടിൽ അതിക്രമിച്ച് കടന്ന് വീട്ടമ്മയുടെ മുഖം തോർത്ത് മുണ്ട് കൊണ്ട് മറച്ച് കട്ടിലിൽ തള്ളിയിട്ട് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് കേസ്. മൽപിടുത്തത്തിൽ സ്ത്രീയുടെ രണ്ട് പല്ല് കൊഴിഞ്ഞതായും പരാതിയുണ്ട്. പരുക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്.
വീട്ടമ്മ കരഞ്ഞ് ബഹളം വെച്ചതോടെ ആളുകൾ എത്തുന്നത് കണ്ട് ഇയാൾ ഓടിപ്പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രിയോടെ തന്നെ പ്രതിയെ ബദിയടുക്ക എസ്ഐ വിനോദ് കുമാറും സംഘവും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലച്ചു.
മുമ്പ് കുമ്പള പൊലിസ് സ്റ്റേഷൻ പരിധിയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മൂന്ന് വർഷം ജയിൽ ശിക്ഷ അനുഭവിച്ച് 2020 പുറത്തിറങ്ങിയ ആളാണ് ചോമയെന്ന് പൊലീസ് പറഞ്ഞു.
Keywords: News, Kerala, Badiyadukka, Kasaragod, Top-Headlines, Crime, arrest, Man arrested in assault case.