Crime | വിവാഹ വാഗ്ദാനം നല്‍കി വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ പീഡിപ്പിച്ചതായി പരാതി; യുവാവിനെതിരെ പൊലീസ് കേസെടുത്തു
Jan 10, 2025, 16:06 IST
Photo Credit: Website/Melparamba Police Station
● മേല്‍പറമ്പ് പൊലീസാണ് കേസെടുത്തത്.
● അതിക്രമത്തിനിരയായത് പാലക്കാട് സ്വദേശിനിയായ 30 കാരി.
● പ്രതി ഒളിവില്‍ പോയിരിക്കുകയാണ്.
മേല്‍പറമ്പ്: (KasargodVartha) വിവാഹ വാഗ്ദാനം നല്‍കി വ്യാപാര സ്ഥാപനത്തിലെ സെയില്‍സ് ഗേളിനെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സൈനുല്‍ ആബിദിനെതിരെയാണ് മേല്‍പറമ്പ് പൊലീസ് കേസെടുത്തത്.
മേല്‍പറമ്പ് സ്റ്റേഷന്‍ പരിധിയിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിനിയായ 30 കാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി മാസങ്ങളായി യുവാവ് പീഡിപ്പിച്ച് വരികയും പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവില്‍ പോയിരിക്കുകയാണ്.
#molest #assault #crime #kerala #womensafety #justice